ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അറ്റന്‍ഡർക്കെതിരെ അന്വേഷണം
യുവതി പീഡിപ്പിക്കപ്പെട്ട പരാതിയില്‍ എത്രയും വേഗം അന്വേഷണം നടത്തി നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി

കോഴിക്കോട്: കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിച്ചതായി പരാതി. ശസ്ത്രക്രിയക്ക് വിധേയയായ യുവതിയെ അറ്റൻഡർ പീഡിപ്പിച്ചെന്നാണ് പരാതി. ശനിയാഴ്ചയാണ് സംഭവം. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സർജിക്കൽ ഐസിയുവിൽ വിശ്രമിക്കുന്ന യുവതിയെ അറ്റന്‍ഡർ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് അർദ്ധബോധാവസ്ഥയായതിനാൽ യുവതിക്ക് പ്രതികരിക്കാനായില്ല.
സർജിക്കല്‍ ഐ സി യുവില്‍ ഉണ്ടായിരുന്ന മറ്റ് ജീവനക്കാർ മറ്റൊരു രോഗിയെ പരിചരിക്കാന്‍ പോയ സമയത്തായിരുന്നു അറ്റന്‍ഡർ യുവതിയെ പീഡിപ്പിച്ചത്. പിന്നീട് പൂർണ്ണ ബോധം വീണ്ടെടുത്ത യുവതി വിവരം ബന്ധുക്കളോട് പറയുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെത്ത് പരാതി നല്‍കി. യുവതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞെന്നും ഇയാള്‍ ഒളിവിലാണെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
അതേസമയം, യുവതി പീഡിപ്പിക്കപ്പെട്ട പരാതിയില്‍ എത്രയും വേഗം അന്വേഷണം നടത്തി നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് വ്യക്തമാക്കി. ആഭ്യന്തര അന്വേഷണത്തിനായി മൂന്നംഗ സമിതി രൂപീകരിച്ചു. മെഡിക്കൽ കോളേജ് അഡീഷണൽ സൂപ്രണ്ട്, ആർഎംഒ, നഴ്സിങ് ഓഫിസർ തുടങ്ങിയവരാണ് അംഗങ്ങൾ












Click it and Unblock the Notifications