പണിക്ക് വിളിക്കരുത്, കടയില്‍ നിന്ന് സാധനം വാങ്ങരുത്; പാര്‍ട്ടി വിട്ടവര്‍ക്കെതിരെ ലീഗിന്‍റെ ബഹിഷ്കരണം
നാദാപുരം: മുസ്ലീം ലീഗില്‍ നിന്നും രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നവര്‍ക്ക് നേരെ ബഹിഷ്കരണ ആഹ്വാനമെന്ന് പരാതി. കോഴിക്കോട് നാദാപുരം പഞ്ചായത്തിലെ ചേലക്കാട് സംഭവം. മേഖലയിലെ ഏതാനും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട് സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഇവര്‍ക്ക് നേരെയാണ് ലീഗിന്‍റെ ഭാഗത്ത് നിന്നും ബഹിഷ്കര ആഹ്വാനം ഉയര്‍ന്നിരിക്കുന്നത്. ചേലക്കാട് മേഖലയിലെ 'മാപ്പിള സഖാക്കളെ' ഒറ്റപ്പെടുത്തണമെന്നാണ് പ്രദേശത്തെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തുന്ന ആഹ്വാനമെന്നാണ് ലീഗില്‍ നിന്നും രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്ന ബഷീര്‍, ഫൈസല്‍ എന്നിവര്‍ ആരോപിക്കുന്നത്.

മേഖലയിലെ മുസ്ലീ ലീഗിന്‍റെ ഭാരവാഹിത്വത്തില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് പാര്‍ട്ടി വിട്ട ബഷീര്‍. ഇയാളുടെ കോഴിക്കടയില്‍ നിന്ന് സാധനം വാങ്ങരുത്. പാചകക്കാരന്‍ കൂടിയായ ബഷീറിനെ ജോലിക്ക് വിളിക്കരുത്, ഇവരുടെ കുടുംബത്തെ ഒറ്റപ്പെടുത്തണം തുടങ്ങിയ പ്രചരണങ്ങളാണ് ലീഗ് നടത്തുന്നതെന്നും ഇദ്ദേഹം പറയുന്നു. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ കൂടിയാണ് ഇവരുടേത്.
ചേലക്കാടുള്ള മുസ്‌ലിങ്ങളോട്, മാപ്പിള സഖാവ് ബഷീറിന്റെ കോഴിക്കടയില്‍ നിന്ന് ആരും കോഴിയിറച്ചി വാങ്ങാതിരിക്കുക, പണിക്ക് വിളിക്കാതിരിക്കുക, ഇത് എല്ലാവരും ശ്രദ്ധിക്കണം,' എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പ്രചാരണം. ചേലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'എ ടു ഇസഡ്' എന്ന വാട്ട്‌സ്ഗ്രൂപ്പിലാണ് ഇത്തരത്തിലുള്ള പ്രചാരണം ആദ്യം പ്രത്യക്ഷപ്പെട്ടത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന ഇത്തരം പ്രചരണങ്ങള്‍ക്കെതിരായി ഡിവൈഎഫ്ഐ നാദാപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍
മാര്‍ച്ച് 22നായിരുന്നു നാദാപുരം പഞ്ചായത്ത് മുസ്‌ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയു സെക്രട്ടറിയായിരുന്നു ബഷീര്‍ ഉള്‍പ്പടെ ചേലക്കാട്ടെ 17ഓളം വരുന്ന മുസ്‌ലിം കുടുംബങ്ങള്‍ സിപിഐഎമ്മിലേക്കെത്തുന്നത്. സിപിഎം നേതാവ് എളമരം കരീമിന്റെ നേതൃത്വത്തില്‍ ഇവര്‍ വിപുലമായ സ്വീകരണവും പാര്‍ട്ടി ഒരുക്കിയിരുന്നു.
ഗ്ലാമർ ലുക്കിൽ തിളങ്ങി നടി നോറ ഫടേഹി, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications