Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് വയസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയ സംഭവം, പ്രതിയെ പിടികൂടാത്തതിനെതിരെ റൂറല്‍ എസ്പിക്ക് പരാതി

വടകര: നാല് വയസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ പോലീസ് അലംഭാവം കാണിക്കുന്നതായി റൂറല്‍ എസ്പിക്ക് പരാതി. കുഞ്ഞിപ്പള്ളി ചോമ്പാല പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കുട്ടിയുടെ മാതാവാണ് പരാതി നല്‍കിയത്. ഈ മാസം നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അയല്‍വാസിയും സമീപത്തെ പെട്ടിക്കട നടത്തുന്നയാളുമായ മുപ്പത്തിയഞ്ചുകാരനാണ് മിഠായി വാങ്ങാനെത്തിയ കുട്ടിയെ കൂടുതല്‍ മിഠായി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കടയ്ക്കുള്ളില്‍ കയറ്റി പീഢിപ്പിച്ചത്.

മകന്‍ തിരികെ വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് പോയ മാതാവാണ് കുട്ടിയെ കടയുടെ ഉള്ളില്‍ കണ്ടത്. അസ്വാഭാവികത തോന്നിയെങ്കിലും കൂടുതല്‍ പറയാന്‍ കുട്ടി തയ്യാറായില്ല. പിന്നീട് സ്‌കൂളിലെ ടീച്ചറോടാണ് കുട്ടി വിശദമായി കാര്യങ്ങള്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ 13ന് ചോമ്പാല പോലീസില്‍ പരാതി നല്‍കുകയും അന്ന്തന്നെ രാത്രി പോലീസ് വീട്ടിലെത്തി മൊഴിയെടുക്കുകയും ചെയ്തു. എന്നാല്‍ ആ സമയം അയല്‍വക്കത്തെ വീട്ടിലുണ്ടായിരുന്ന പ്രതിയെ പിടികൂടാനോ കസ്റ്റഡിയിലെടുക്കാനോ പോലീസ് തയ്യാറായിട്ടില്ലെന്ന് പരാതിക്കാര്‍ പറയുന്നു.

kidnap-1529293992

പിറ്റേ ദിവസം കുട്ടിയെ വടകര ഗവ.ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കി. ആ ദിവസം ഉച്ചവരെ പ്രതി വീട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാല്‍ വൈകിട്ട് പോലീസ് വരുന്നതിന് മുമ്പേ പ്രതിയും മാതാവും വീട് പൂട്ടി പോയിരുന്നുവെന്നാണ് പരാതിക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+