മലബാർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയെ ജീവനക്കാരന്‍ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി
കോഴിക്കോട്: കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ആശുപത്രി ജീവനക്കാരന്‍ ശ്രമിച്ചെന്ന് പരാതി. കോഴിക്കോട് ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാരനെതിരെയാണ് പരാതി. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് യുവതിയെ ആശുപത്രിയുടെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ട് പോയ ശേഷമാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്.
ആശുപത്രി രജിസ്റ്ററില്‍ നിന്നും യുവതിയുടെ മൊബൈല്‍ നമ്പര്‍ ശേഖരിച്ച യുവാവ് നേരത്തെ മെസേജ് അയച്ച് ബുദ്ധിമുട്ടിച്ചിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച അത്തോളി പൊലീസ് യുവതിയുടെ മൊഴി ഇന്ന് ആശുപത്രിയിലെത്തി രേഖപ്പെടുത്തു. നേരത്തെ യുവതിയുടെ ആശുപത്രി റൂം മാറ്റം നടത്തിയത് ഇതേ ജീവനക്കാരനായിരുന്നു. ഇത് സംബന്ധിച്ചുള്ള സന്ദേശമായിരുന്നു യുവാവ് ആദ്യം യുവതിക്ക് അയച്ചത്.

Recommended Video

ഇതേ തുടര്‍ന്ന് യുവാവില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്ന് ആശുപത്രി അധികൃതരെ പരാതിക്കാരി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ആരോപണമുണ്ട്. പരാതി നല്‍കിയിട്ടും ജീവനക്കാരന്‍ ആശുപത്രിയില്‍ തന്നെ തുടരുകയായിരുന്നു. യുവതിയുടെ പരാതി പൊലീസില്‍ അറിയിക്കാനും ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും റിപ്പോട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം ജീവനക്കാരനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിക്ക് മുന്നില്‍ രാഷ്ട്രീയ യുവജന സംഘടനകള്‍ പ്രതിഷേധം ആരഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications