കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിപയെപ്പേടിച്ച് സ്ഥിരം ജീവനക്കാര്‍ അവധിയില്‍ പോയി; താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയില്ലെന്ന് ആക്ഷേപം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നിപ വാര്‍ഡില്‍ പ്രതിരോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട താല്‍ക്കാലിക ജീവനക്കാരെ വാഗ്ദാനങ്ങള്‍ മറന്ന് സര്‍ക്കാര്‍ പിരിച്ചുവിട്ടതായി ആക്ഷേപം. രോഗഭീതി കാരണം സ്ഥിരം ജീവനക്കാര്‍ അവധിയില്‍ പോയതിനാല്‍ നിപ രോഗികളെ പരിചരിക്കാന്‍ ആളില്ലാതായപ്പോഴാണ് സര്‍ക്കാര്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചത്. തങ്ങള്‍ക്ക് സ്ഥിരം തൊഴില്‍ നല്‍കാമെന്ന് ആരോഗ്യവകുപ്പ് ഉറപ്പു നല്‍കിയിരുന്നതായി താല്‍ക്കാലിക ജീവനക്കാര്‍ പറയുന്നു. സ്റ്റാഫ് നഴ്‌സുമാര്‍, നഴ്‌സിങ് അസിസ്റ്റന്റുമാര്‍, ക്ലീനിങ് സ്റ്റാഫ് ഉള്‍പ്പെടെ 42 പേരാണ് ഇത്തരത്തില്‍ സ്വന്തം ജീവന്‍പോലും അവഗണിച്ച് ജോലിക്കിറങ്ങിയത്.

<strong>ശ്രീലങ്കൻ യുവതി പതിനെട്ടാം പടി കയറിയെന്ന് ദേശീയ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം!! സത്യം ഇതാണ്, വീഡിയോ!!</strong>ശ്രീലങ്കൻ യുവതി പതിനെട്ടാം പടി കയറിയെന്ന് ദേശീയ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം!! സത്യം ഇതാണ്, വീഡിയോ!!

നിപ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുമെന്ന ഉറപ്പിന്റെ ഭാഗമായി എല്ലാവരുടെയും തിരിച്ചറിയല്‍, മേല്‍വിലാസ രേഖകള്‍ ആരോഗ്യവകുപ്പ് വാങ്ങി. ഇതുസംബന്ധിച്ച മെഡിക്കല്‍ കോളെജ് സൂപ്രണ്ട് സെപ്റ്റംബര്‍ അഞ്ചിന് നഴ്‌സിങ് ഓഫിസര്‍ക്കു കുറിപ്പു നല്‍കി. എന്നാല്‍, നവംബര്‍ 15ന് തങ്ങളെ പിരിച്ചുവിടുമെന്നാണ് പിന്നീട് അറിയിച്ചത്.

nipah-virus3-1527487572-1

പ്രതിഷേധത്തെ തുടര്‍ന്ന് ഇത് ഡിസംബര്‍ 31 വരെ നീട്ടി. ഇതിനകം പ്രശ്‌നം പരിഹരിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനല്‍കി. എന്നാല്‍, ഡിസംബര്‍ 31നു ശേഷം തങ്ങള്‍ക്കു ജോലി ഇല്ലാതായെന്നും സമരസമിതി കണ്‍വീനര്‍ പറഞ്ഞു. ജനുവരി 4 മുതല്‍ മെഡിക്കല്‍ കോളെജിനു മുന്നില്‍ സമരവുമായി ഇരിക്കുമെന്നും ജോലിയില്‍ തിരിച്ചെടുക്കും ഇതു തുടരുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Kozhikode
English summary
complaints about temporary staffs in government hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X