കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട്ട് ട്രാഫിക് നിയമലംഘനം നാട്ടുകാര്‍ പിടിക്കും: പൊലീസ് കേസാവും, പരാതി വാട്സ്ആപ്പില്‍!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ട്രാഫിക് പോലീസിന്റെ വാട്‌സ്ആപ് നമ്പറിലേക്ക് നിയമലംഘനം നടത്തുവന്നരെക്കുറിച്ച് പരാതി പ്രവാഹം. നഗരത്തിലെ ട്രാഫിക് നിയമ ലംഘനങ്ങള്‍ തടയുന്നതിനായി പൊതുജനപങ്കാളിത്തത്തോടെ സിറ്റി പോലീസ് കമ്മിഷണര്‍ കോറി സഞ്ജയ്കുമാര്‍ ഗുരുദിന്‍ ആവിഷ്‌ക്കരിച്ച ക്ലിക്ക് ഓ ആന്റ് സെന്‍ഡ് പദ്ധതിയാണ് നഗരവാസികള്‍ ഏറ്റെടുത്തത്. ശ്രദ്ധയില്‍പെടുന്ന നിയമലംഘനത്തിന്റെ ഫോട്ടൊയെടുത്ത് 6238488686 എന്ന നമ്പറിലേക്ക് വാട്‌സ് ആപ് ചെയ്യാന്‍ സൗകര്യമൊരുക്കുകയായിരുന്നു പൊലീസ്.

പദ്ധതി നടപ്പാക്കി ഒരാഴ്ചക്കുള്ളില്‍ 554 പരാതികളാണ് ലഭിച്ചത്. പിഴയിനത്തില്‍ 24000 രൂപയും ഈടാക്കിയിട്ടുണ്ട്. നഗരത്തിലെ വിവിധ റോഡുകളില്‍നിന്നും നാട്ടുകാര്‍ പകര്‍ത്തിയ നിയമലംഘനത്തിന്റെ ഫോട്ടോകളില്‍ നിന്നാണ് ഇത്രയും പേര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞത്. പദ്ധതി നടപ്പാക്കിയ ആദ്യ ദിവസം തന്നെ 162 സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.

trafficviolation-1

നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചത്. നല്ല ഫോട്ടോയ്ക്കും നിര്‍ദ്ദേശങ്ങള്‍ക്കും സമ്മാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ആഴ്ചയും തെരഞ്ഞെടുക്കുന്ന മികച്ച മൂന്ന് ഫോട്ടോയ്ക്കും മൂന്ന് നിര്‍ദേശത്തിനും പോലീസിന്റെ ഗുഡ് സമാരിറ്റന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ട്രാഫിക് പോയിന്റില്‍ ചുവപ്പ് ലൈറ്റ് തെളിയുമ്പോള്‍ വാഹനങ്ങള്‍ മുന്നോട്ടെടുക്കുക, മൊബൈലില്‍ സംസാരിച്ചുള്ള ഡ്രൈവിംഗ്, മൂന്നു പേര്‍ ഇരുചക്ര വാഹനങ്ങളില്‍ യാത്രചെയ്യുന്നത്, അനധികൃത പാര്‍ക്കിങ്, വാഹനങ്ങള്‍ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തല്‍, ഹെല്‍മറ്റില്ലാതെയുള്ള യാത്ര, അമിതവേഗത, ബസുകളില്‍ വിദ്യാര്‍ഥികളെ കയറ്റാതിരിക്കല്‍, ലോറികളില്‍ അമിതഭാരം കയറ്റല്‍, വണ്‍വേ തെറ്റിക്കല്‍ തുടങ്ങി എല്ലാ വിധ നിയമലംഘനങ്ങളും പകര്‍ത്തി പോലീസിന്റെ വാട്‌സ്ആപ്പ് നമ്പറില്‍ അയക്കാം.

നിയമലംഘനം നടന്ന സ്ഥലം, സമയം എന്നിവയും കൃത്യമായി അറിയിക്കു പക്ഷം പൊലീസ് നടപടി സ്വീകരിക്കും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെടുത്തുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. പൊലീസ് എന്തു നടപടിയെടുത്തുവെന്ന് ഫോട്ടൊ അയക്കുന്നവര്‍ക്ക് അന്വേഷിച്ചാറിയാമെന്നും സിറ്റി പോലീസ് മേധാവി കെ.സഞ്ജയ്കുമാര്‍ ഗുരുദിന്‍ അറിയിച്ചു.

Kozhikode
English summary
complaints hits in traffic violation in kozhikkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X