കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎംസിടി ആയുർവേദ കോളജ് സമരം ഒത്തുതീർപ്പായി: പിരിച്ചുവിട്ട നാല് അധ്യാപകരിൽ രണ്ട് പേരെ തിരിച്ചെടുക്കും

Array

  • By Desk
Google Oneindia Malayalam News

മുക്കം: കെഎംസിടി ആയുർവേദ കോളേജിൽ ഏപ്രിൽ 20 മുതൽ അധ്യാപകരും മേയ് 6 മുതൽ വിദ്യാർത്ഥികളും നടത്തിവന്ന സമരം ഒത്തുതീർപ്പായി. ജോർജ് എം തോമസ് എംഎൽ യുടെ നേതൃത്വത്തിൽ മാനേജ്മെന്റ്, പിടിഎ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരുമായി തിങ്കളാഴ്ച്ച വൈകിട്ട് 5 മണിക്ക് നടത്തിയ ചർച്ചയെ തുടർന്ന് സമരം അവസാനിപ്പിച്ചത്. പിരിച്ചുവിട്ട നാല് അധ്യാപകരിൽ രണ്ട് പേരെ തിരിച്ചെടുക്കാനും വേതന സംബന്ധമായ കാര്യങ്ങളിൽ പരിഷ്ക്കാരങ്ങൾ നടത്താനും യോഗത്തിൽ തീരുമാനമായി.

ദില്ലിയില്‍ കോണ്‍ഗ്രസ്! ബിജെപിക്കും ആംആദ്മിക്കും കനത്ത തിരിച്ചടി, കുറഞ്ഞ പോളിങ്ങ് സൂചിപ്പിക്കുന്നത്ദില്ലിയില്‍ കോണ്‍ഗ്രസ്! ബിജെപിക്കും ആംആദ്മിക്കും കനത്ത തിരിച്ചടി, കുറഞ്ഞ പോളിങ്ങ് സൂചിപ്പിക്കുന്നത്


നിലവിൽ 60 സീറ്റുകളാണ് കോളേജിൽ ഉള്ളത്. ഇക്കാരണത്താൽ ലഭിക്കുന്ന ഫീസും സ്ഥാപനത്തിന്റെ നടത്തിപ്പും ഒത്തുപോകാൻ ബുദ്ധിമുട്ടുണ്ട്. ഇക്കാരണത്താൽ 100 സീറ്റുകളിലേക്ക് ഉയർന്നാൽ കൂടുതൽ മെച്ചപ്പെടുത്താനാവും. ഇതിൽ അധ്യാപകരുo മറ്റുള്ളവരും സഹകരിക്കാമെന്ന് ചർച്ചയിൽ സമ്മതിച്ചു.

kmctcollegeclct-15

നിലവിൽ സമരവുമായി ബന്ധപ്പെട്ട ശിക്ഷ നടപടികൾ സ്വീകരിക്കില്ലെന്നും യോഗത്തിൽ തീരുമാനിച്ചു. മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ഇ രാമൻ, എസ്.സുജാത എന്നിവരും നഗരസഭ ചെയർമാൻ വി.കുഞ്ഞൻ മാസ്റ്റർ, ടി.വിശ്വനാഥൻ, അധ്യാപക വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരും സംബന്ധിച്ചു.

Kozhikode
English summary
Compromise in KMCT Ayurvedic college strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X