കോംട്രസ്റ്റ് അടച്ചുപൂട്ടിയിട്ട് 10 വര്‍ഷം; സമരത്തില്‍നിന്നു പിന്മാറാതെ തൊഴിലാളികള്‍
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത കോംട്രസ്റ്റ് സ്ഥലം സന്ദര്‍ശിക്കുന്നതോടൊപ്പം അടിയന്തിരമായി ഫാക്ടറി തുറന്നു പ്രവര്ത്തിപ്പിക്കുന്നതിനു വ്യവസായ വകുപ്പു മന്ത്രി നടപടി സ്വീകരിക്കണമെന്ന് എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന് ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷമായി അടഞ്ഞുകിടക്കുന്ന കോഴിക്കോട് കോമണ്‍വെല്‍ത്ത് നെയ്ത്തു ഫാക്ടറി സന്ദര്‍ശിച്ചശേഷം തൊഴിലാളികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതോടൊപ്പം പുതുതായി ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാനും ഫാക്ടറി തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ കഴിയും. അതിന് സംസ്ഥാന വ്യവസായ വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നും കെ പി രാജേന്ദ്രന് ആവശ്യപ്പെട്ടു. ഫാക്ടറി അടച്ചു പൂട്ടിയിട്ട് 10 വര്‍ഷം പൂര്‍ത്തിയായി. 2009 ജനുവരി 31നാണ് ഫാക്ടറി അടച്ചു പൂട്ടിയത്. രാജ്യത്ത് നടന്ന തൊഴിലാളി സമര ചരിത്രത്തില്‍ ത്യാഗത്തിന്റെയും സഹനത്തിന്റേയും അര്‍പ്പണത്തിന്റെയും ഒരു പുതിയ ചരിത്രമാണ് കോംട്രസ്റ്റ് വീവിങ്ങ് ഫാക്ടറി തൊഴിലാളികള്‍ സൃഷ്ടിച്ചത്. ഇത് സമാനതകളില്ലാത്ത സമരമാണ്. ഫാക്ടറി അടച്ചു പൂട്ടിയതിനെത്തുടര്‍ന്ന് നീണ്ട 10 വര്‍ഷക്കാലം തുടര്‍ച്ചയായി തൊഴിലാളികള്‍ സമരരംഗത്താണ്. തൊഴിലാളികളുടെ ഈ ഐക്യവും സഹനവും പോരാട്ട വീറും രാജ്യത്താകമാനം വളര്‍ന്നു വരുന്ന തൊഴിലാളി സമരങ്ങള്‍ക്ക് കരുത്തും ഊര്‍ജ്ജവും പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി പങ്കജാക്ഷന്, കോമണ്‍വെല്‍ത്ത് ഫാക്ടറി സമരസമിതി കണ്‍വീനര്‍ ഇ സി സതീശന്, എ ഐ ടി യു സി ജില്ലാ സെക്രട്ടറി പി കെ നാസര്‍, പി വി മാധവന്, പി ശിവപ്രകാശ് എന്നിവരും കെ പി രാജേന്ദ്രനൊപ്പമുണ്ടായിരുന്നു.
ഫാക്ടറി ഉടന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാരും വ്യവസായ വകുപ്പും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് സംയുക്ത സമരസമിതി ആഭിമുഖ്യത്തില്‍ തിരുവനന്തപുരം കെ എസ് ഐ ഡി സി ഓഫീസിനു മുന്നില്‍ സത്യാഗ്രഹ സമരം നടക്കും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications