കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോംട്രസ്റ്റ് അടച്ചുപൂട്ടിയിട്ട് 10 വര്‍ഷം; സമരത്തില്‍നിന്നു പിന്‍മാറാതെ തൊഴിലാളികള്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത കോംട്രസ്റ്റ് സ്ഥലം സന്ദര്‍ശിക്കുന്നതോടൊപ്പം അടിയന്തിരമായി ഫാക്ടറി തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനു വ്യവസായ വകുപ്പു മന്ത്രി നടപടി സ്വീകരിക്കണമെന്ന് എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷമായി അടഞ്ഞുകിടക്കുന്ന കോഴിക്കോട് കോമണ്‍വെല്‍ത്ത് നെയ്ത്തു ഫാക്ടറി സന്ദര്‍ശിച്ചശേഷം തൊഴിലാളികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലുള്ള തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതോടൊപ്പം പുതുതായി ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാനും ഫാക്‌ടറി തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ കഴിയും. അതിന് സംസ്ഥാന വ്യവസായ വകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്നും കെ പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ഫാക്ടറി അടച്ചു പൂട്ടിയിട്ട് 10 വര്‍ഷം പൂര്‍ത്തിയായി. 2009 ജനുവരി 31നാണ് ഫാക്ടറി അടച്ചു പൂട്ടിയത്. രാജ്യത്ത് നടന്ന തൊഴിലാളി സമര ചരിത്രത്തില്‍ ത്യാഗത്തിന്റെയും സഹനത്തിന്റേയും അര്‍പ്പണത്തിന്റെയും ഒരു പുതിയ ചരിത്രമാണ് കോംട്രസ്റ്റ് വീവിങ്ങ് ഫാക്ടറി തൊഴിലാളികള്‍ സൃഷ്ടിച്ചത്. ഇത് സമാനതകളില്ലാത്ത സമരമാണ്. ഫാക്ടറി അടച്ചു പൂട്ടിയതിനെത്തുടര്‍ന്ന് നീണ്ട 10 വര്‍ഷക്കാലം തുടര്‍ച്ചയായി തൊഴിലാളികള്‍ സമരരംഗത്താണ്. തൊഴിലാളികളുടെ ഈ ഐക്യവും സഹനവും പോരാട്ട വീറും രാജ്യത്താകമാനം വളര്‍ന്നു വരുന്ന തൊഴിലാളി സമരങ്ങള്‍ക്ക് കരുത്തും ഊര്‍ജ്ജവും പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

comtrust-1549

എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജി പങ്കജാക്ഷന്‍, കോമണ്‍വെല്‍ത്ത് ഫാക്ടറി സമരസമിതി കണ്‍വീനര്‍ ഇ സി സതീശന്‍, എ ഐ ടി യു സി ജില്ലാ സെക്രട്ടറി പി കെ നാസര്‍, പി വി മാധവന്‍, പി ശിവപ്രകാശ് എന്നിവരും കെ പി രാജേന്ദ്രനൊപ്പമുണ്ടായിരുന്നു.
ഫാക്ടറി ഉടന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാരും വ്യവസായ വകുപ്പും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് സംയുക്ത സമരസമിതി ആഭിമുഖ്യത്തില്‍ തിരുവനന്തപുരം കെ എസ് ഐ ഡി സി ഓഫീസിനു മുന്നില്‍ സത്യാഗ്രഹ സമരം നടക്കും.

Kozhikode
English summary
comtrust labours protest after years of closing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X