കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊടുവള്ളി സിറാജ് മേല്‍പ്പാലം; ഖബര്‍സ്ഥാന്‍ ഒഴിവാക്കും, നിര്‍മാണം ഉടനടി

  • By Desk
Google Oneindia Malayalam News

കൊടുവള്ളി: മഹല്ല് പള്ളിയുടെ ഖബര്‍സ്ഥാനു സമീപം വഴി കടന്നുപോകുന്ന സര്‍വിസ് റോഡ് ഒഴിവാക്കി സിറാജ് ഫ്‌ളൈ ഓവര്‍ നിര്‍മ്മാണം വേഗത്തിലാക്കുന്നതിന് തീരുമാനമായി. എംഎല്‍എമാരായ കാരാട്ട് റസാക്ക്, പി ടി എ റഹിം എന്നിവരുടെ സാന്നിധ്യത്തില്‍ കിഫ്ബി ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി ത്വരിതപ്പെടുത്താനും യോഗം തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി 55.58 കോടി ചെലവഴിച്ചാണ് സിറാജ് മേല്‍പ്പാലം നിര്‍മ്മിക്കുന്നത്.

രൂപരേഖ കൊടുവള്ളി ജുമാമസ്ജിദ് ഖബര്‍സ്ഥാനും യത്തീംഖാന പള്ളിയുടെ മിനാരവും നീക്കംചെയ്യേണ്ട അലൈമെന്റായിരുന്നു നേരത്തെയുള്ളത്. എന്നാല്‍ ഇത് രണ്ടും ഒഴിവാക്കിയാല്‍ മാത്രമേ പദ്ധതി വേഗത്തിലാക്കാന്‍ കഴിയുകയുള്ളൂവെന്ന് മന്ത്രിതലത്തില്‍ തന്നെ നിര്‍ദ്ദേശമുയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി കാരാട്ട് റസാക്ക് എംഎല്‍എയുടെ സാന്നിധ്യത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ജനുവരി 14ന് സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് തിങ്കളാഴ്ച തിരുവനന്തപുരത്ത് എംഎല്‍എമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്.

kozhikodemap-1

സിഎംഡി കണ്‍സല്‍ട്ടന്റുമാരായ വി ജി ഹരി, ദീപക് ബെന്നി, ഡയറക്ടര്‍ ഡോ. ജി സുരേഷ്, പ്രൊഫസര്‍ ഡോ. എ സുദര്‍ശന്‍, അസോ. പ്രൊഫസര്‍ ഡോ.ആര്‍ സി സാബു, കിഫ്ബി സിഇഒ ഡോ. കെ എം എബ്രഹാം, ജി എം പി എ ഷൈല, പ്രൊജക്ട് മാനേജര്‍ ആര്‍ കെ ദീപു, അസി. പ്രൊജക്ട് മാനേജര്‍ പി മാത്യു ഫ്രാന്‍സിസ്, പ്രൊജക്ട് അസിസ്റ്റന്റ് രാകേഷ്, ആര്‍ബിഡിസികെ ലിമി. പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ വി പി വത്സരാജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു

Kozhikode
English summary
conditions for constructing koduvally siraj over bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X