Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് ചട്ടം ലംഘിച്ച് വിവാഹം: കേസെടുത്ത് പൊലീസ്, വാടക സാമഗ്രികൾ പിടിച്ചെടുത്തു

കോഴിക്കോട്: കോവിഡ് ചട്ടം ലംഘിച്ചു അമ്പതിലധികം പേരെ പങ്കെടുപ്പിച്ചു വിവാഹ പാർട്ടി നടത്തിയ കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി, ചേരണ്ടത്തൂർ സ്വദേശികൾക്കെതിരെ കേസെടുത്തു. പാർട്ടിക്കായി ഒരുക്കിയ കസേര, പന്തലുൾപ്പെടെയുള്ള വാടക സാമഗ്രികൾ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ജാഗ്രത നിർദ്ദേശങ്ങളോട് പുറം തിരിഞ്ഞു നിൽക്കുന്ന സമീപനം വെച്ചു പുലർത്തുന്നത് തീർത്തും ആശ്വാസ്യമല്ലെന്ന് നടപടി അറിയിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. രോഗവ്യാപനം പിടിച്ചുകെട്ടാൻ ഭരണകൂടവും ആരോഗ്യപ്രവർത്തകരും ഈ നാടും നഗരവും അക്ഷീണം പ്രായത്നിക്കുമ്പോഴാണ് ചിലരുടെയെങ്കിലും ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ മൂലം പരിശ്രമം ഫലം കാണാതെ പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.

 kozhikode

ചട്ടലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. ഇത്തരത്തിലുള്ള ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ നിങ്ങൾക്കും പരാതിപ്പെടാം. പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്ന 'നമ്മുടെ കോഴിക്കോട്' മൊബൈൽ ആപ്ലിക്കേഷൻ SOS ബട്ടനിലെ 'റിപ്പോർട്ട് ആൻ ഇഷ്യു' സേവനം ഉപയോഗപ്പെടുത്തി ഫോട്ടോ / വീഡിയോ സഹിതം പരാതികൾ സമർപ്പിക്കാം.

ഇന്ത്യ-യുറോപ്യന്‍ യുണിയന്‍ യോഗത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചിത്രങ്ങള്‍

പരാതികൾ അയക്കുമ്പോൾ ഫോട്ടോ സഹിതം അയക്കാനും സ്ഥലം വ്യക്തമായി നൽകാനും പ്രത്യേകം ശ്രദ്ധിക്കണം. പരാതിക്കാരന്റെ പേര്, വിവരങ്ങൾ വെളിപ്പെടുത്താതെ പൂർണ്ണമായ രഹസ്യ സ്വഭാവം നിലനിർത്തി കൊണ്ട് തന്നെയാണ് പരാതികൾ കൈകാര്യം ചെയ്യുക. അയക്കുന്ന പരാതികൾ കലക്ടർ നേരിട്ട് പരിശോധിച്ചു പോലീസ് മേധാവികൾക്ക് കൈമാറും. തുടർന്ന് പോലീസ് സേനയുടെ നേതൃത്വത്തിൽ കണ്ടെത്തി, അവയ്ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നടി പായല്‍ രജ്പുതിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+