കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് കോര്‍പ്പറേഷനില്‍ കൈയ്യാങ്കളി; അടിയേറ്റ് നിലത്ത് വീണ് കെപിസിസി ജനറല്‍ സെക്രട്ടറി

Google Oneindia Malayalam News

കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി കോഴിക്കോട് കോര്‍പറേഷനില്‍ ഭരണപ്രതിപക്ഷ അംഗങ്ങലുടെ തമ്മിലടി. അജണ്ട മാറ്റിവെക്കണമെന്നാവശ്യപ്പെട്ടുള്ള വാക് തര്‍ക്കാണ് സാമൂഹിക അകലം പാലിച്ച്​ ചേർന്ന കൗൺസിൽ യോഗത്തെ കൈയ്യാങ്കളിയിലേക്ക് എത്തിച്ചത്. ആരോഗ്യസ്ഥിരം സമിതി ചെയർമാൻ കെവി ബാബുരാജും, കോൺഗ്രസ് കൗൺസിലർ നിയാസും തമ്മിലാണ് തര്‍ക്കം തുടങ്ങിയത്.

റംസിയുടെ ആത്മഹത്യ: സീരിയൽ നടിക്ക് മുൻകൂർജാമ്യം, ഒക്ടോബർ ആറ് വരെ അറസ്റ്റ് പാടില്ലെന്ന് കോടതി!!റംസിയുടെ ആത്മഹത്യ: സീരിയൽ നടിക്ക് മുൻകൂർജാമ്യം, ഒക്ടോബർ ആറ് വരെ അറസ്റ്റ് പാടില്ലെന്ന് കോടതി!!

തര്‍ക്കം മൂത്തപ്പോള്‍ ബാബുരാജ്, നിയാസിനെ അടിക്കുകയായിരുന്നു. അടിയേറ്റ നിയാസ്​ നിലത്തുവീണു. ഉടന്‍ മറ്റ് അംഗങ്ങള്‍ എത്തി പിടിച്ചു മാറ്റുകയായിരുന്നു. കെ പി സി സി ജനറൽ സെക്രട്ടറി കൂടിയാണ് നിയാസ്. ഇതിന് പിന്നാലേയും ഇരുപക്ഷവും തമ്മില്‍ വാക്ക് തര്‍ക്കവും ഉന്തും തള്ളലും ഉണ്ടായി. പ്രതിപക്ഷ അംഗങ്ങൾ അജന്‍ഡ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു.

 kozhikdddf

മെഡിക്കൽ കോളജ്​ റസ്​റ്റ്​ ഹൗസ്​ കെട്ടിടത്തിലെ ഏഴ്​, എട്ട്​ മുറികളുടെ മുൻഭാഗത്ത്​ ഷീറ്റിട്ടതിന്​ തറവാടക നിശ്ചയിച്ച്​ നൽകാനുള്ള കെ. നിസാറി​െൻറ അപേക്ഷ സംബന്ധിച്ച അജണ്ട യോഗത്തിൽ വായിച്ച ഉടനെ ഭരണപക്ഷ കൗണ്‍സിലറായ കെടി സുഷാജ് ഇത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനെ കെഎം റഫീഖ് പിന്തുണച്ചതോടെ അധ്യക്ഷതവഹിച്ച ഡെപ്യൂട്ടി മേയർ മീര ദർശക്​ മാറ്റിവെക്കുകയാണെന്നറിച്ചു.

ഇതോടെ നിയാസും മുഹമ്മദ്​ ഷമീലും നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ഡെപ്യൂട്ടി മേയറോട്​ കയർക്കുകയും ചെയ്​തു. ഭരണപക്ഷത്ത് നിന്നും കെവി ബാബുരാജിന്‍റെ നേതൃത്വത്തിലുള്ളവര്‍ വന്ന് ഇതിനെ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്.

Kozhikode
English summary
Conflict between ruling-opposition members in Kozhikode Corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X