Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം പടക്കം പൊട്ടി, പിന്നാലെ മാലപ്പടക്കം പോലെ അടിയും പൊട്ടി; കോഴിക്കോട് വിവാഹവീട്ടില്‍ തല്ലുമാല

മണ്ഡലത്തിലൂടെ ദേശീയ പാത കടന്ന് പോകുന്ന പ്രദേശങ്ങളില്‍ എംപിക്കൊപ്പം സന്ദർശനം നടത്തുകയായിരുന്നു എം എല്‍ എ

kozhikode

മേപ്പയ്യൂർ: ടോവിനോ ചിത്രം തല്ലുമാലയെ അനുസ്മരിപ്പിക്കും വിധത്തില്‍ കോഴിക്കോട് മേപ്പയ്യൂരിലെ കല്യാണ വീട്ടില്‍ കൂട്ടത്തല്ല്. തല്ലുമാലയില്‍ സത്താര്‍ പറയുന്നത് പോലെ 'അടിയോടടി പൊടിയരിക്കഞ്ഞി' എന്ന് പറയുന്ന അതേ തരത്തിലുള്ള തല്ല് ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി ഒടിക്കൊണ്ടിരിക്കുകയുമാണ്.

മേപ്പയ്യൂര്‍ ടൗണിന് സമീപത്ത് തന്നെയുള്ള വീട്ടിലാണ് സംഭവം. വധുവിന്റെ വീട്ടിലേക്ക് വടകരയിലെ വരനും സംഘവും എത്തിയതിനു പിന്നാലെ സംഘർഷമുണ്ടാവുകയായിരുന്നു. വടകരയ്ക്കടുത്ത് വില്യാപ്പള്ളിയില്‍ നിന്നാണ് ചെക്കന്‍. വില്യാപ്പള്ളിയില്‍ നിന്ന് ചെക്കനും സംഘവും മേപ്പയ്യൂരിലെ പെണ്‍വീട്ടിലെത്തിയപ്പോള്‍ പടക്കം പൊട്ടിച്ചതാണ് തർക്കത്തിലേക്കും സംഘർഷത്തിലേക്കും നയിച്ചത്.

പടക്കം പൊട്ടിച്ചത് വധുവിന്റെ വീട്ടുകാർ േചാദ്യം ചെയ്തതോടെ വാക്കുതർക്കമുണ്ടായി. പിന്നാലെ ഇത് കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. വീടിന്റെ ഒന്നാം നിലയില്‍ നിന്നിരുന്ന ആരോ ഇതെല്ലാം ഫോണില്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ വീഡിയോ വലിയ രീതിയില്‍ വൈറലായി. അതേസമയം, നാട്ടുകാർ തന്നെ ഇടപെട്ട് പ്രശ്നം പരിഹരിച്ചതിനാൽ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+