സമസ്തയുടെ ആസ്ഥാനം കോഴിക്കോട് നഗരത്തിലേക്കു മാറ്റുന്നതിനു പിന്നില്‍ വന്‍സാമ്പത്തിക താല്‍പ്പര്യം; ചിലരുടെ കച്ചവട താൽപ്പര്യമെന്ന് ആരോപണം, സംഘടനയില്‍ ആഭ്യന്തരയുദ്ധം!!
കോഴിക്കോട്: ഇകെ സുന്നി വിഭാഗത്തിന്റെ ആസ്ഥാനം ചേളാരിയില്‍നിന്നും കോഴിക്കോട് നഗരഹൃദയത്തിലേക്കു മാറ്റുന്നതിനു പിന്നില്‍ ചിലരുടെ കച്ചവട താല്‍പ്പര്യമെന്ന് ആക്ഷേപം. കോഴിക്കോട് നഗരത്തില്‍ അരയിടത്തുപാലത്തിനു സമീപമാണ് ഇപ്പോള്‍ ആസ്ഥാനമന്ദിരത്തിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇത് മാര്‍ക്കറ്റ് വിലയെക്കാള്‍ കോടികള്‍ അധികം നല്കി എടുക്കാനാണ് പരിപാടിയെന്നും ഇതിനു പിന്നില്‍ ചിലരുടെ കച്ചവട താല്‍പ്പര്യമാണെന്നും ചൂണ്ടിക്കാട്ടി സംഘടനയില്‍ത്തന്നെ ഒരു വിഭാഗം രംഗത്തെത്തിക്കഴിഞ്ഞു.
പ്രളയം തീര്‍ന്നിട്ടും ആശങ്കയൊഴിയാതെ പന്നിയാര്‍കുട്ടി: മഴഭീതിയില്‍ തന്നെ!! റോഡ് നിര്‍മാണം തുടരുന്നു
നിലവില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കടുത്ത ചേളാരിയിലാണ് സമസ്തയുടെ ആസ്ഥാനം. ദേശീയപാത വികസിപ്പിക്കുന്നതിനാല്‍ ആസ്ഥാനമന്ദിരം പൊളിക്കേണ്ടി വരും. ഏറെ ദൂരെ മാറിയുള്ള ആസ്ഥാനം നഗരത്തിലേക്കു മാറ്റണമെന്ന് സംഘനടനാ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒരുപോലെ താല്‍പ്പര്യമുണ്ട്. ഈ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ചിലര്‍ വന്‍തുക കമ്മിഷന് നേടാന്‍ പാകത്തില്‍ സ്ഥലം എറ്റെടുക്കാന്‍ ഒരുങ്ങുന്നതെന്നാണ് ആക്ഷേപം.
ഇപ്പോള്‍ എടുക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് 26-27 ലക്ഷം രൂപയാണ് വിപണി വിലയെന്ന് കച്ചവടത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, 40.5 ലക്ഷം സെന്റിന് ഉറപ്പിച്ചാണ് ഭൂമി വാങ്ങാന്‍ ഒരുങ്ങുന്നത്. 60 സെന്റ് സ്ഥലമാണ് വാങ്ങാനിരിക്കുന്നത്. അതായത് ഒരു സെന്റില്‍ 14 ലക്ഷം രൂപ കണക്കില്‍ 60 സെന്റില്‍ മൊത്തം എട്ടര കോടിയോളം രൂപ അധികം വരും.
ഈ തുക സ്ഥലമുടമയുമായി ചേര്‍ന്ന് വീതിച്ചെടുക്കാനാണ് കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയ്ക്കുള്ളിലുള്ള ചിലരുടെ താല്‍പ്പര്യമെന്ന് എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ലഭിക്കാനിരിക്കുന്ന കമ്മിഷനു പുറമെയാണിത്. പാവപ്പെട്ട സംഘടനാ പ്രവര്‍ത്തകരില്‍നിന്നു പിരിവെടുത്തുണ്ടാക്കുന്ന പണം ഇത്തരത്തില്‍ കച്ചവടക്കാര്‍ക്കായി മറിച്ചു നല്കാന് അനുവദിക്കില്ലെന്നാണ് ഇവരുടെ വാദം. ഈ കച്ചവടത്തെ ഏതു വിധേനയും ചെറുക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.