കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വികസനത്തെക്കുറിച്ച് പരസ്യസംവാദത്തിന് മുഖ്യമന്ത്രി തയ്യാറാണോ? വെല്ലുവിളിച്ച് കോണ്‍ഗ്രസ്!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്തെ വികസനത്തെക്കുറിച്ച് പരസ്യ സംവാദത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. പിണറായി സര്‍ക്കാര്‍ 1000 ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് വഞ്ചനാദിനം ആചരിക്കും. മോദിയും പിണറായിയും പരാജയപ്പെട്ട ഭരണാധികാരികളാണ്. ഇത്തരക്കാര്‍ അധികാരം നിലനിര്‍ത്താന്‍ കലാപം ഉണ്ടാക്കിയതാണ് ചരിത്രം.

<strong>കുംഭമേളയ്ക്കിടെ കൂട്ടക്കൊല നടത്താന്‍ പദ്ധതി? ഐസിസ് ബന്ധം സംശയിക്കുന്ന ഒമ്പതുപേര്‍ അറസ്റ്റിൽ!!</strong>കുംഭമേളയ്ക്കിടെ കൂട്ടക്കൊല നടത്താന്‍ പദ്ധതി? ഐസിസ് ബന്ധം സംശയിക്കുന്ന ഒമ്പതുപേര്‍ അറസ്റ്റിൽ!!

പരസ്പര ധാരണയോടെ കോണ്‍ഗ്രസ് വിരോധം മുന്‍നിര്‍ത്തിയാണ് ഇരുവരും മുന്നോട്ടുപോകുന്നത്. ഇരുവരും അധികാരത്തിലെത്തിയത് യാദൃശ്ചികമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെ യുഡിഎഫ് നടത്തിയ കലക്റ്ററേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍.

Congress protest

ഉപരോധത്തിനിടെ മാധ്യമം ദിനപത്രം റിപ്പോര്‍ട്ടര്‍ സി.പി ബിനീഷിനെ സമരക്കാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് വിവാദമായി. പിഎസ് സി ഓഫിസിലേക്കു വന്ന ഉദ്യോഗാര്‍ഥിയെ തടയാന്‍ ശ്രമിച്ചത് അന്വേഷിക്കുകയായിരുന്നു ബിനീഷ്. എന്നാല്‍, ഇത് തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍ ഉണ്ടായതാണെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിക്കുകയും സംഭവത്തില്‍ മാപ്പു പറയുകയും ചെയ്തു. അന്വേഷിക്കാമെന്നും ഉറപ്പു നല്‍കി. സംഭവത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

യുഡിഎഫ് ഉപരോധത്തില്‍ ജില്ലാ ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍ അധ്യക്ഷത വഹിച്ചു. എം.കെ രാഘവന്‍ എംപി, പാറക്കല്‍ അബ്ദുല്ല എംഎല്‍എ, ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, എം.എ റസാഖ് മാസ്റ്റര്‍, കെ.പി അനില്‍ കുമാര്‍, കെ. പ്രവീണ്‍കുമാര്‍, എന്‍. സുബ്രഹ്മണ്യന്‍, പി.എം നിയാസ്, കെ.സി അബു തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ ആറു മണിക്ക് ആരംഭിച്ച ഉപരോധം 11.30ഓടെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഉപരോധത്തെ തുടര്‍ന്ന് രണ്ടര മണിക്കൂര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു.

Kozhikode
English summary
Congress against Chief Minister Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X