കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കല്ലാമലയില്‍ മുല്ലപ്പള്ളി അടിയറവ് പറഞ്ഞു; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് പിന്‍വാങ്ങാന്‍ നിര്‍ദേശം

Google Oneindia Malayalam News

കോഴിക്കോട്: വടകര കല്ലാമല ഡിവിഷനില്‍ യുഡിഎഫില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ അവസാനിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയകുമാറിനോട് പിന്‍മാറാന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ആര്‍എംപിയുമായുണ്ടാക്കിയ ധാരണ പ്രകാരം മുന്നോട്ടുപോകും. ആര്‍എംപിക്ക് പുറമെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൂടി മല്‍സര രംഗത്ത് വന്നതോടെയാണ് വിവാദം ഉടലെടുത്തത്. ഇക്കാര്യത്തില്‍ തീരുമാനമാകാതെ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് കെ മുരളീധരന്‍ എംപി വ്യക്തമാക്കുകയും ചെയ്തു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിച്ചത്. ഇനി മുരളീധരന്‍ പ്രചാരണത്തിന് എത്തുമെന്നാണ് കരുതുന്നത്.

m

കല്ലാമലയില്‍ ആര്‍എംപിയുമായി സഹകരിച്ചുള്ള ജനകീയ മുന്നണി സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജയകുമാര്‍ രംഗത്തെത്തിയതോടെയാണ് വിവാദം തുടങ്ങിയത്. ജയകുമാറിന് കൈപ്പത്തി ചിഹ്നം അനുവദിക്കുകയും ചെയ്തു. കെപിസിസി അധ്യക്ഷന്റെ അറിവോടെയാണ് ജയകുമാര്‍ സ്ഥാനാര്‍ഥിയായത്. ഇതിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും മുല്ലപ്പള്ളി ന്യായീകരിക്കുകയായിരുന്നു.

 അങ്ങനെയാണെങ്കില്‍ ദിലീപിനെ വെടിവച്ച് കൊല്ലാം; ഈ സ്ത്രീ കളവാണ്, വിവാദം കത്തിച്ച് പിസി ജോര്‍ജ് അങ്ങനെയാണെങ്കില്‍ ദിലീപിനെ വെടിവച്ച് കൊല്ലാം; ഈ സ്ത്രീ കളവാണ്, വിവാദം കത്തിച്ച് പിസി ജോര്‍ജ്

തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ യുഡിഎഫ് ഘടക കക്ഷികളുമായി മാത്രം മതി എന്നാണ് രാഷ്ട്രീയ കാര്യ സമിതിയില്‍ തീരുമാനിച്ചതെന്ന് മുല്ലപ്പള്ളി പ്രതികരിച്ചിരുന്നു. നടപടി ക്രമങ്ങള്‍ തെറ്റിച്ചല്ല താന്‍ മുന്നോട്ട് പോകുന്നത്. കല്ലാമല ഡിവിഷനില്‍ കാലങ്ങളായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് മല്‍സരിക്കുന്നത്. ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മല്‍സരിക്കുന്നുണ്ട്. അദ്ദേഹത്തിന് ചിഹ്നം നല്‍കുകയും ചെയ്തുവെന്നും മുല്ലപ്പള്ളി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് ചര്‍ച്ച നടത്തിയതോടെയാണ് മുല്ലപ്പള്ളി നിലപാട് മാറ്റിയത്.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

Kozhikode
English summary
Congress Candidate withdrawn from contest in Vadakara Kallamal Division
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X