കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പേരാമ്പ്ര പഞ്ചായത്തിലെ സീറ്റ് വിതരണം;പ്രചരിക്കുന്നത് തെറ്റായ നോട്ടീസെന്ന് മണ്ഡലം പ്രസിഡന്‍റ്

Google Oneindia Malayalam News

കോഴിക്കോട്: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിക്കുന്ന പിപി രാമകൃഷ്ണൻ മാസ്റ്റർ നടത്തുന്ന വ്യാജ പ്രചരണങ്ങ ളിൽ വോട്ടർമാർ വഞ്ചിതരാകരുതെന്ന് പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രാജൻ മരുതേരി. പേരാമ്പ്ര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി എട്ടാം വാർഡിൽ സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല. താന്‍ ഉൾപ്പെടെ 9 അംഗങ്ങളാണ് പേരാമ്പ്ര മണ്ഡലം കോൺഗ്രസ്സ് തെരഞ്ഞെടുപ്പ് സമിതിയിലുള്ളത്. പേരാമ്പ്ര മണ്ഡലത്തിലെ എട്ടാം വാർഡിലെ സ്ഥാനാർഥി നിർണ്ണയം ജില്ലാ കമ്മറ്റിയിലേക്കു നേരത്തെ തന്നെ വിട്ടതാണെന്നും മണ്ഡലം പ്രസിഡന്‍റ് വ്യക്തമാക്കുന്നു.

ജില്ലാ കമ്മിറ്റിക്ക് വിടാനുള്ള തീരുമാനം എടുത്ത യോഗത്തിൽ രാമകൃഷ്ണൻ മാസ്റ്ററും മണ്ഡലം പ്രസിഡണ്ട് ബാബു തത്തക്കാടനും പികെ രാഗേഷും ഞാനും ഉൾപ്പെടെ പങ്കെടുത്തതാണ് പിന്നെ എങ്ങനെയാണ് മണ്ഡലം പ്രസിഡണ്ടിൻ്റെ ലെറ്റർ പേഡിൽ ഇങ്ങനെ ഒരു കത്ത് എഴുതിയത് എന്ന് മനസ്സിലാകുന്നില്ല. അത് മണ്ഡലം പ്രസിഡണ്ട് വിശദീകരിക്കും. ഏതായാലും ഒരു കമ്മറ്റിയും എട്ടാം വാർഡിൽ രാമകൃഷ്ണൻ മാസ്റ്ററെ പാർട്ടി സ്ഥാനാർഥിയാക്കാൻ നിദ്ദേശിച്ചിട്ടില്ല.

 congress

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

മറിച്ചുള്ള പ്രചരണം അടിസ്ഥാന ര ഹിതവും കോൺഗ്രസ്സ് പ്രവർത്തകന്മാരെ തെറ്റിദ്ധരിപ്പിക്കുവാനുള്ളതാണെന്നും അറിയിക്കുകയാണ്. മാത്രമല്ല പിപി രാമകൃഷ്ണൻ മാസ്റ്ററെ ഡിസിസി പ്രസിഡണ്ട് പാർട്ടിയിൽ നിന്നു പുറത്താക്കിയതുമാണ്. ആയതു കൊണ്ട് യുഡിഎഫിന്‍റെ സ്ഥാനാർഥി പികെ രാഗേഷിനെ വിജയിപ്പിപ്പിക്കുന്നതിന് വേണ്ടി രംഗത്തിറങ്ങണമെന്ന് അഭ്യർഥിക്കുന്നതായും ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രാജൻ മരുതേരി പ്രസ്താവനയിലൂടെ അറിയിച്ചു.

Kozhikode
English summary
Congress constituency president's response to the campaign for Perambra panchayat seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X