കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശ്രീനിത്യക്ക് ലാപ്ടോപ്പ് കോണ്‍ഗ്രസ് നല്‍കി; തൊഴിലുറപ്പിലൂടെ കിട്ടിയ പണം വേറൊരു വിദ്യാര്‍ത്ഥിക്ക്

Google Oneindia Malayalam News

കോഴിക്കോട്: ഓണ്‍ലൈന്‍ പഠനത്തിനായി ലാപ്ടോപ്പ് വാങ്ങാന്‍ തൊഴിലുറപ്പ് ജോലിക്കിറങ്ങിയ വിദ്യാര്‍ത്ഥിക്ക് സഹായവമായി യൂത്ത് കോണ്‍ഗ്രസ്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കണ്ടാണ് എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ ശ്രിത്യയ്ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലാപ്ടോപ് വാങ്ങി നല്‍കിയത്. ലാപ്ടോപ് സഹായമായി കിട്ടിയതോടെ തൊഴിലുറപ്പിലൂടെ തനിക്ക് കിട്ടിയ പണം കൊണ്ട് അഞ്ചാം ക്ലാസുകാരിക്ക് ടിവി വാങ്ങി നൽകിയിരിക്കുകയാണ് ശ്രീനിത്യ.

കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പാലയാട് ക്യാംപസിലെ ഏഴാം സെമസ്റ്റർ എൽഎൽബി വിദ്യാർത്ഥി ശ്രീനിത്യ. കൊവിഡ് കാലത്ത് ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറിയതോടെ ശ്രീനിത്യയ്ക്ക് ലാപ്ടോപ്പ് ആവശ്യമായി വന്നു. ഇതോടെയാണ് പണം കണ്ടെത്താനായി തൊഴിലുറപ്പിന് ഇറങ്ങാന്‍ ശ്രിനിത്യ തീരുമാനിച്ചത്. ഈ സംഭവം വാര്‍ത്തയായതോടെ ലാപ്ടോപ്പ് വാങ്ങിനല്‍കാന്‍ പ്രാദേശിക നേതൃത്വത്തോട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ആവശ്യപ്പെടുകയായിരുന്നു.

 lap-

Recommended Video

cmsvideo
Covaxin vaccination found effective in non-human primates‌ | Oneindia Malayalan

തുടര്‍ന്ന് കോഴിക്കോട് അഴിയൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തി ലാപ്ടോപ്പ് വാങ്ങിക്കുകയായിരുന്നു. സ്ഥലം എംപി കെ മുരളീധരന്‍ ശ്രീനിത്യക്ക് ലാപ്ടോപ്പ് സമ്മാനിച്ചു. എന്നാല്‍ അതേ ചടങ്ങില്‍ വെച്ചുകൊണ്ട് തന്നെ കല്ലാമല യുപി സ്കൂളിലെ അഞ്ചാം ക്ലാസുകാരിക്ക് ഒരു ടിവി വാങ്ങി നൽകി ശ്രീനിത്യ ഏവരേയും അമ്പരിപ്പിക്കുകയായിരുന്നു. സഹായമായി കിട്ടിയ തുകയും തൊഴിലുറപ്പ് ജോലിയിലൂടെ കിട്ടിയ പണവും ചേർത്ത് വച്ചായിരുന്നു ടിവിയ്ക്കുള്ള പണം കണ്ടെത്തിയത്.

കേരളത്തില്‍ തുടര്‍ച്ചയായ മഴ കുറയും, ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, പതിനെട്ടിന് ശേഷം ന്യൂനമര്‍ദമെത്തും!കേരളത്തില്‍ തുടര്‍ച്ചയായ മഴ കുറയും, ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, പതിനെട്ടിന് ശേഷം ന്യൂനമര്‍ദമെത്തും!

 'എവിടെ നിന്ന് കിട്ടി ഈ വാർത്ത?' മനോരമയ്ക്കെതിരെ പൊട്ടിത്തെറിച്ച് മന്ത്രി ഇപി ജയരാജന്റെ ഭാര്യ! 'എവിടെ നിന്ന് കിട്ടി ഈ വാർത്ത?' മനോരമയ്ക്കെതിരെ പൊട്ടിത്തെറിച്ച് മന്ത്രി ഇപി ജയരാജന്റെ ഭാര്യ!

Kozhikode
English summary
Congress donates laptop to Srinithya; mnreg scheme given to another student
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X