കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുരളീധരന്‍ ഇടഞ്ഞുതന്നെ; കല്ലാമലയിലേക്കില്ല... വെല്‍ഫെയര്‍ സഖ്യം നേരത്തെ തീരുമാനിച്ചത്

Google Oneindia Malayalam News

കോഴിക്കോട്: തര്‍ക്കം തുടരുന്ന വടകരയിലെ കല്ലാമലയില്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് എംപി കെ മുരളീധരന്‍. കോണ്‍ഗ്രസ്-ആര്‍എംപി തര്‍ക്കത്തില്‍ പരിഹാരമായ ശേഷം പ്രചാരണത്തിന് ഇറങ്ങുമെന്നും ആദ്യം പ്രശ്‌നങ്ങള്‍ തീരട്ടെ എന്നും മുരളീധരന്‍ പറഞ്ഞു. ചര്‍ച്ച നടക്കുകയാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ആര്‍എംപിയുമായി യുഡിഎഫ് ധാരണയുണ്ടാക്കിയിരുന്നു. ഇത് പരിഗണിക്കാതെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. ഇതോടെയാണ് തര്‍ക്കം ഉടലെടുത്തത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കിയത് രാഷ്ട്രീയ കാര്യ സമിതിയുടെ തീരുമാന പ്രകാരമാണെന്നും ബിജെപി, സിപിഎം ഒഴികെയുള്ള പാര്‍ട്ടികളുമായി പ്രാദേശിക നീക്കുപോക്കുകള്‍ ആകാമെന്ന് തീരുമാനിച്ചതാണെന്നും മുരളീധരന്‍ പറഞ്ഞു.

k

അതേസമയം, കല്ലാമലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഡിഎഫ് നേതൃത്വം ഇടപെട്ടതോടെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിലപാട് മയപ്പെടുത്തി എന്നാണ് കോണ്‍ഗ്രസ് നേതൃത്വങ്ങളില്‍ നിന്നുള്ള വിവരം. ആര്‍എംപിക്ക് ഭൂരിപക്ഷമുള്ള വടകര ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് ഡിവിഷനുകള്‍ വിട്ടുകൊടുത്താണ് കല്ലാമല ഡിവിഷന്‍ ആര്‍എംപി ഏറ്റെടുത്തത്. അതുകൊണ്ടുതന്നെയാണ് യുഡിഎഫ് ആര്‍എംപിക്കൊപ്പം നില്‍ക്കുന്നതും ജനകീയ മുന്നണി സംവിധാനത്തില്‍ ജനവിധി തേടുന്നതും.

രണ്ടിടത്ത് വോട്ട്; വെട്ടിലായി ബിജെപി നേതാവ് വിവി രാജേഷ്, പ്രതികരണം ഇങ്ങനെ... നിയമ നടപടിരണ്ടിടത്ത് വോട്ട്; വെട്ടിലായി ബിജെപി നേതാവ് വിവി രാജേഷ്, പ്രതികരണം ഇങ്ങനെ... നിയമ നടപടി

എന്നാല്‍ യുഡിഎഫ് കക്ഷികളല്ലാത്തവരുമായി ധാരണ വേണ്ട എന്ന മുന്നണി തീരുമാനം നടപ്പാക്കണമെന്നാണ് മുല്ലപ്പള്ളി വാദിച്ചത്. മത്രമല്ല, കല്ലാമലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും ചെയ്തു. ഇതോടെയാണ് കെ മുരളീധരന്‍ പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നത്. അനുനയ നീക്കങ്ങള്‍ തുടരുകയാണെന്നും നേതാക്കള്‍ പറയുന്നു. രണ്ടുദിവസം മുമ്പ് വരെ കത്തിനിന്ന വിഷയമായിരുന്നു വടകരയിലേത്. അച്ചടക്കം എല്ലാവര്‍ക്കും ബാധകമാണെന്നും തിരഞ്ഞെടുപ്പ് കാലത്ത് വിവാദ പ്രസ്താവനകളില്‍ നിന്ന് മാറി നിന്ന് എല്ലാവരും സംയമനം പാലിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.

Recommended Video

cmsvideo
സര്‍ക്കാരിനെ പുകഴ്ത്തി നടി എസ്തര്‍ | Oneindia Malayalam

Kozhikode
English summary
Congress Leader K Muraleedharan Repeated will not Campaign in Kallamala till issues solved
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X