Get Updates
Get notified of breaking news, exclusive insights, and must-see stories!

പണം അടിച്ചുമാറ്റി,പേഴ്‌സും രേഖകളും 'തപാൽ വഴി' തിരികെനൽകിയ കള്ളന് നന്ദി പറഞ്ഞ് കോൺഗ്രസ് നേതാവ്‌

കോഴിക്കോട്: പോക്കറ്റടിച്ച പേഴ്‌സിൽനിന്ന് പണം മാത്രം എടുത്ത് രേഖകൾ തിരികെ നൽകിയ മോഷ്ടാവിനോട് നന്ദി പറഞ്ഞ് കോൺഗ്രസ് നേതാവ്. ചെക്യാട് പാറക്കടവ് സ്വദേശിയും ഡിസിസി ജനറൽ സെക്രട്ടറിയുമായ മോഹനൻ പാറക്കടവ്. ഫേസ്ബുക്കിലൂടെയാണ് നന്ദി അറിയിച്ചത്.

ചിന്തൻശിബിരം കഴിഞ്ഞു മടങ്ങുന്ന വഴിയാണ് കോഴിക്കോട് ബസ് സ്റ്റാന്റ് പരിസരത്തുവെച്ച് മോഹനൻ പാറക്കടവിന്റെ പേഴ്സ് കാണാതാവുന്നത്. വണ്ടികൂലിയും മറ്റ് തിരിച്ചറിയൽ രേഖകളും അടക്കം പേഴ്സിലാണ് സൂക്ഷിച്ചത്. ഒടുവിൽ കൂടെയുള്ള പ്രവർത്തകരിൽ നിന്നും പണം വാങ്ങിയാണ് നാട്ടിലെത്തിയതെന്നും മോഹനൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. മോഹനന്റേത് ഉൾപ്പെടെ നാല് പേഴ്സുകൾ പോക്കറ്റടിച്ചുപോയിരുന്നു. കള്ളൻ പണം എടുത്ത ശേഷം തപാൽ ബോക്സിൽ നിക്ഷേപിക്കുകയായിരുന്നു.

purse

മോഹനൻ പാറക്കടവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നന്ദി ...

പോസ്റ്റൽ വകുപ്പിനും പോക്കറ്റടിക്കാരനും .....

ചിന്തൻ ശിബിരം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ കോഴിക്കോട് ബസ് ബസ്റ്റാന്റ് പരിസരത്തു നിന്നുമാണെന്ന് തോന്നുന്നു എന്റെ പേഴ്‌സ് കാണാതാവുകയായിരുന്നു .എല്ലാ ഐഡന്റിറ്റി കാർഡുകളും പേസ്സിനകത്തായിരുന്നു . വണ്ടിക്കൂലിക്കായി കരുതിയ 700 രൂപ പോയതിനേക്കാൾ സങ്കടം ഐ ഡി കാർഡുകൾ നഷ്ടപ്പെട്ടതിലാ.. . രാത്രിയിൽ ഡോക്ടർ ബാസിത്തിനെ വിളിച്ചുവരുത്തി നാട്ടിലെത്താനുള്ള പണം പണം കടം വാങ്ങി.ബസ്സിൽ കൂടെ കയറിയ ബാബു ഒഞ്ചിയവും കാവിൽ രാധാകൃഷ്ണനും ബസ് ചാര്ജും ചായയും വാങ്ങിത്തന്നു . എ ടി എം കാർഡുൾപ്പെടെയുള്ളവയ്ക്ക് അപേക്ഷ കൊടുക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് കോഴിക്കോട് നിന്നൊരു ഫോൺ കാൾ .

എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു ചോദ്യം,പേഴ്‌സ് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അത് കിട്ടിയിട്ടുണ്ടെന്നായിരുന്നു മറുപടി . കാർഡുകൾ അതിലുണ്ടോ എന്നാണ് ആദ്യം തിരക്കിയത് . ഉണ്ടെന്ന് പറഞ്ഞപ്പോൾ ആശ്വാസമായി. ''പക്ഷേ പണമില്ല',കോഴിക്കോട്ടെ ഹെഡ് പോസ്റ്റ് ഓഫീസിലെ രഞ്ജിത്ത് സാറായിരുന്നു വിളിച്ചത്, എന്റേത് ഉൾപ്പെടെ നാലോളം പേഴ്‌സുകൾ പോക്കറ്റടിക്കാരൻ പണമെടുത്ത ശേഷം തപാൽ ബോക്‌സിൽ നിക്ഷേപിച്ചു വത്രേ, അങ്ങിനെയാണ് ഹെഡ് പോസ്റ്റ് ഓഫീസിലെ രഞ്ജിത്ത് സാറിന് അവ കിട്ടുന്നത്. പോസ്റ്റൽ വകുപ്പിലെ എന്റെ സുഹൃത്തായ കരീം വളവിലും വിഷയത്തിൽ ഇടപെട്ടതോടെ എല്ലാം എളുപ്പമായി .

കഴിഞ്ഞ ദിവസം നാട്ടിലെ പോസ്റ്റ് ഓഫീസിൽ പേഴ്‌സ് എത്തി....രഞ്ജിത്തിനെയും കരീമിനെയും വിളിച്ചു നന്ദി അറിയിച്ചു .... പക്ഷേ, കാർഡുകളും രേഖകളും തിരിച്ചു തന്ന അജ്ജാതനായ പോക്കറ്റടിക്കാരനോട് നന്ദി പറയാതിരിക്കാനാവില്ലല്ലോ, ... നന്ദി, കൂടെ തപാൽ വകുപ്പിനും .....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+