• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

എസ്എഫ്‌ഐ ഭീകരസംഘം; ഭീകരപ്രസ്ഥാനമായി പ്രഖ്യാപിക്കണം, എംജി യൂണിവേഴ്സിറ്റിയുടെ പാടലീപുത്ര എന്ന ഹോസ്റ്റല്‍ കഴിഞ്ഞ എട്ട് വര്‍ഷമായി എസ് എഫ് ഐ പിടിച്ചടക്കി; ഹോസ്റ്റലിൽ നിറയെ ആഷുധങ്ങളെന്ന് പിടി തോമസ്

  • By Desk

കോഴിക്കോട്: കേരളത്തിലെ ക്യാമ്പസുകള്‍ എസ് എഫ്എയുടെ ഭീകരകേന്ദ്രങ്ങളായി മാറുകയാണെന്നും സംഘടനയെ ഭീകരപ്രസ്ഥാനമായി പ്രഖ്യാപിക്കണമെന്നും പി ടി തോമസ് എംഎല്‍എ. എസ്എഫ്‌ഐയില്‍ എന്തെങ്കിലും നിയന്ത്രണമുണ്ടെങ്കില്‍ സംഘടനയെ തള്ളിപ്പറയാന്‍ സിപിഎം തയ്യാറാകണം. പരീക്ഷാ തട്ടിപ്പ് വിഷയത്തില്‍ ഗവര്‍ണര്‍ ശക്തമായ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും പി ടി തോമസ് പറഞ്ഞു.

വിയ്യൂര്‍ ജയിലില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങിന്റെ മിന്നല്‍ സന്ദര്‍ശനം: 38 ഉദ്യോഗസ്ഥര്‍ക്കെതിരേ കൂട്ട നടപടി, സ്ഥലം മാറ്റവും, സസ്പെൻഷനും!

യൂണിവാഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ ഭാരവാഹികളും കോഴിക്കോട് കിര്‍ത്താഡ്‌സിലെ മൂന്ന് മുന്‍ എസ് എഫ് ഐക്കാരും പി എസ് സിയുമായ് ബന്ധപ്പെട്ട തട്ടിപ്പ് നടത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അത് വ്യാപകമാണെന്നുവേണം മനസ്സിലാക്കാന്‍. പുറത്തുവന്നത് മഞ്ഞുമലയുടെ ഒരു ഭാഗം മാത്രമാണ്. യൂണിവാഴ്‌സിറ്റിയുടെ പരീക്ഷാ സമ്പ്രദായത്തില്‍ വരെ വ്യാപകമായ ക്രമക്കേട് ഉണ്ടായിക്കൊണ്ടിരിക്കയാണ്. സംസ്ഥാനത്തെ ഏതെങ്കിലും ഏജന്‍സി അന്വേഷിച്ചാല്‍ തട്ടിപ്പിന്റെ ഉറവിടവും വ്യാപ്തിയും കണ്ടുപിടിക്കാനാവില്ല. പി എസ് സി തട്ടിപ്പും അതോടനുബന്ധിച്ചുള്ള സംഭവങ്ങളും സി ബി ഐയുടെ സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കണം.

യൂണിവാഴ്‌സിറ്റി കോളേജിലെ ഒന്നാം പ്രതി തുടര്‍ച്ചയായി പത്താം വര്‍ഷവും അവിടെ പഠിക്കുകയാണ്. സര്‍ക്കാര്‍ കോളേജുകളും ഗവ.ഹോസ്റ്റലുകളും ഭീകര താവളമാക്കി അവര്‍ മാറ്റി. കാലിക്കറ്റ് സര്‍വകലാശാല ഹോസ്റ്റലടക്കം ഗുണ്ടാ സങ്കേതമാണ്. എസ് എഫ് ഐ തന്നെ ഭീകര സംഘടനയാണെന്നിരിക്കെ അതില്‍ ക്രിമിനലുകള്‍ നുഴഞ്ഞുകയറി എന്നുള്ള സി പി എം നേതാക്കളുടെ കണ്ടെത്തല്‍ അത്ഭുതപ്പെടുത്തുന്നു. അതിന് എത്ര ഉദാഹരണം വേണമെങ്കിലും ചൂണ്ടിക്കാട്ടാന്‍ സാധിക്കും. എം ജി യൂണിവാഴ്‌സിറ്റിയുടെ പാടലീപുത്ര എന്ന ഹോസ്റ്റല്‍ കഴിഞ്ഞ എട്ട് വര്‍ഷമായി എസ് എഫ് ഐ പിടിച്ചടക്കിവെച്ചിരിക്കയാണ്.

അതു നിറച്ചും ആയുധങ്ങളാണ്. അവിടെ ആര്‍ക്കും പ്രവേശനമില്ല. സുവര്‍ണ ക്ഷേത്രത്തില്‍ ഭീകരന്മാരെ തുരത്താന്‍ സൈന്യത്തെ അയച്ചതുപോലെ പ്രത്യേക ഓപ്പറേഷന്‍ സേനയെ അയച്ചാല്‍ മാത്രമേ ഹോസ്റ്റല്‍ തിരിച്ചുപിടിക്കാന്‍ സാധിക്കുകയുള്ളൂ. കാര്യവട്ടം ക്യാമ്പസില്‍ ഇതുപോലെ നടക്കുന്ന അക്രമങ്ങളെപ്പറ്റി ജെ എന്‍ യുവില്‍ പഠിച്ച ഡോ. സിമ്മി ജോസഫ് 'കള്‍ച്ചര്‍ ഓഫ് സത്യാഗ്രഹ' എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ക്യാമ്പസുകളിലെ അവരുടെ ഭീകര പ്രവര്‍ത്തനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവം, തൃശൂര്‍ ഗവ. ലോ കോളേജിലെ പ്രിന്‍സിപ്പലിനെ നാടുകടത്തിയ സംഭവം, പാലക്കാട് വിക്ടോറിയ കോളേജിലെ പ്രിന്‍സിപ്പലിനെ പ്രതീകാത്മകമായ് ശവസംസ്‌കാരം നടത്തിയ സംഭവം, കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ പ്രിന്‍സിപ്പലിലെ ഓടിച്ച സംഭവം-പി ടി തോമസ് അഭിപ്രായപ്പെട്ടു.

കേരള സര്‍വകലാശാലയിലെ അധ്യാപിക ഡോ. തങ്കമണിയെ പ്രമുഖ ഡി വൈഎഫ് ഐ നേതാവ് തന്നെ ഭയപ്പെടുത്തുകയും സര്‍വീസില്‍ നിന്ന് പറഞ്ഞയക്കുകയും കോടതി ഇടപെടുകയും ചെയ്തു. എം ജി യൂണിവാഴ്‌സിറ്റിയില്‍ കോളേജ് യൂണിയന്റെ പണം അപഹരിച്ച എസ് എഫ് ഐക്കാരെ ചോദ്യം ചെയ്തതിന്റെ പേരില്‍ ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയുടെ കൊച്ചുമകന്‍ ചങ്ങമ്പുഴ ഹരികുമാറിനെ എസ് എഫ് ഐ യുടെ ഗുണ്ടകള്‍ ഭീകരമായി മര്‍ദ്ദിച്ചു. ഈ കാര്യങ്ങളെല്ലാം നടക്കുമ്പോള്‍ കോടിയേരിയും പിണറായിയുമെല്ലാം ഈ നാട്ടില്‍ തന്നെയുണ്ടായിരുന്നു. കുറച്ച് ദിവസം മുമ്പ് കളമശ്ശേരി പോളിടെക്‌നിക്കില്‍ സമാനമായ സംഭവം ഉണ്ടായി. അപ്പോള്‍ എസ് എഫ് ഐയില്‍ പുറത്തു നിന്ന് ഭീകരര്‍ നുഴഞ്ഞുകയറേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Kozhikode

English summary
Congress leader PT Thomas' comment against SFI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more