കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുല്ലപ്പള്ളി അന്ന് നിങ്ങളെ വിളിച്ചു; ഈ കള്ളം ആര്‍ക്കുവേണ്ടി, ലിനിയുടെ ഭര്‍ത്താവിനെതിരെ കോണ്‍ഗ്രസ്

Google Oneindia Malayalam News

കോഴിക്കോട്: കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിന്‍റെ ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ്. നിപാ കാലത്ത് ഗസ്റ്റ് റോളില്‍ പോലും അന്നതെ സ്ഥലം എംപിയായിരുന്ന ആശ്വാസവുമായി എത്തിയില്ലെന്ന സജീഷിന്‍റെ ആരോപണം നിഷേധിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് നേതാവും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജിതേഷ് മുതുകാട് രംഗത്തെത്തിയത്.

'എൻ്റെ ഫോണിലേക്ക് മുല്ലപ്പള്ളി വിളിച്ച് ആ ഫോൺ ഞാനാണ് സജീഷിന് കൈമാറിയത്. അന്നത്തെ മാനസികാവസ്ഥയിൽ സജീഷ് ഓർക്കാതിരിക്കുകയാണെങ്കിൽ ഞാൻ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ അതാണ് സത്യം'- എന്ന് ജിതേഷ് മുതുകാട് ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ആ ആത്മാവിനെ വേദനിപ്പിക്കരുത്

ആ ആത്മാവിനെ വേദനിപ്പിക്കരുത്

ലിനി സിസ്റ്റർ ലോകത്തിൻ്റെ നെറുകയിലാണ്... പ്രിയപ്പെട്ട സജീഷ് ആ ആത്മാവിനെ വേദനിപ്പിക്കരുത്. വീണ്ടും വീണ്ടും ആവർത്തിക്കുന്നു. നിപ്പയെ പ്രതിരോധിച്ചതും കൊറോണയേ പ്രതിരോധിക്കുന്നതും ഡോക്ട്ടർമാരും നെഴ്സുമാരും മറ്റു ആരോഗ്യപ്രവർത്തകരും തന്നെയാണ്. അതിൽ ഒരു രാഷ്ട്രീപാർട്ടിക്കും നേതാക്കന്മാർക്കും ക്രഡിറ്റെടുക്കാനുള്ള അർഹതയില്ല. രോഗത്തേയും രോഗിയേയും നേരിട്ട് പ്രതിരോധിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് തന്നെയാണ് ആദരവും അംഗീകാരവും ലഭിക്കേണ്ടത്.

ആഘോഷമാക്കുകയായിരുന്നു

ആഘോഷമാക്കുകയായിരുന്നു

അതിനിടയിൽ ചുളുവിൽ നേടാൻ ശ്രമിക്കുന്ന നന്മ മരത്തിൻ്റെ പ്രതിരൂപങ്ങളെ തുറന്നു കാണിക്കുക മാത്രമാണ് മുല്ലപ്പള്ളി ചെയ്തിട്ടുള്ളത്. ഒരു മന്ത്രി, ഒരു ജനപ്രതിനിധി ചെയ്യേണ്ട പ്രവർത്തനങ്ങൾ ഇന്നും ഇന്നലെയും ചെയ്തിട്ടില്ല, ചെയ്യുന്നില്ല എന്നതാണ് സത്യം. നിപ്പരോഗംമൂലം മരണമടഞ്ഞ സിസ്റ്റർ ലിനിയുടെ മരണം ഒരർത്ഥത്തിൽ ആഘോഷമാക്കുകയായിരുന്നു കേരളത്തിലെ സിപിഎം.

ഉത്തരവാദിത്വത്തോടെ ചോദിക്കട്ടെ

ഉത്തരവാദിത്വത്തോടെ ചോദിക്കട്ടെ

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ ഒരു ജന പ്രതിനിധി എന്ന ഉത്തരവാദിത്വത്തോടെ ചോദിക്കട്ടെ. പേരാമ്പ്രയടക്കമുള്ള സർക്കാർ ഹോസ്പ്പിറ്റലുകളിൽ എന്ത് സംവിധാനമായിരുന്നു ആരോഗ്യ വകുപ്പ് ചെയ്തിരുന്നത്. 2018 മെയ് 19ന് ചങ്ങരോത്ത് വച്ച് നടന്ന ആരോഗ്യ വകുപ്പ് ഡയറക്ടർ പങ്കെടുത്ത യോഗത്തിലാണ് ഹോസ്പ്പിറ്റലുകൾക്ക് സ്വയം പിപിഇ കിറ്റ് വാങ്ങാനുള്ള അനുമതി നൽകുന്നത്.

വീട് സന്ദർശിച്ചിട്ടുട്ടോ

വീട് സന്ദർശിച്ചിട്ടുട്ടോ

ഹോസ്പ്പിറ്റലുകളിൽ ഉണ്ടാവേണ്ട ക്ലിനിങ്ങ് ലോഷൻ വെള്ളം ചേർത്താണ് ഉപയോഗിച്ചിരുന്നത് എന്ന് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. പേരാമ്പ്രയിലും ചങ്ങരോത്തും വന്ന് രോഗത്തെ പിടിച്ചുകെട്ടി എന്നു പറയുന്ന മന്ത്രി ഈ സമയങ്ങളിൽ ലിനി സിസ്റ്ററുടെ വീട് സന്ദർശിച്ചിട്ടുട്ടോ. സ്ഥലം എംഎല്‍എയും മന്ത്രിയുമായ ടി പി ലിനി സിസ്റ്ററുടെ വീട് സന്ദർശിച്ചിട്ടുണ്ടോ.

Recommended Video

cmsvideo
Nurse Lini's Husband Supports K K Shailaja Over Mullappally Ramachandran's Statement
മുല്ലപ്പള്ളി

മുല്ലപ്പള്ളി

ഈ പ്രദേശത്ത് ഉണ്ടായിട്ടുപോലും ആ വീട് സന്ദർശിക്കാതെ പോയതിനെ കുറിച്ച് ഞാൻ ഒരു എഫ്ബി പോസ്റ്റ് ചെയ്തിരുന്നു. അന്നും ഇന്നും നിങ്ങളിലെ തെറ്റ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്, ഇനിയും ആവർത്തിക്കുക തന്നെ ചെയ്യും. പിന്നെ എത്രയും പ്രിയപ്പെട്ട ലിനി സിസ്റ്ററുടെ ഭർത്താവ് ഇന്നു പറയുന്നതു കേട്ടു. സ്ഥലം എംപി മുല്ലപ്പള്ളി ആ പ്രദേശത്തു പോലും ഉണ്ടായിരുന്നില്ല.

ഒരു ലിങ്കുകൂടി

ഒരു ലിങ്കുകൂടി

ഒന്ന് വിളിച്ച് ആശ്വസിപ്പിക്കുക പോലും ചെയ്തില്ല എന്ന് പ്രിയപ്പെട്ട സജീഷിന് അന്നത്തെ സാഹചര്യത്തിലെ മാനസികാവസ്ഥയെ പരിഗണിച്ച് ഒരു ലിങ്കുകൂടി ചേർക്കുന്നു. ചങ്ങരോത്ത് വിളിച്ച യോഗത്തിൽ മുല്ലപ്പള്ളി പങ്കെടുക്കുന്നതാണ് Date ഉം സമയവും എല്ലാം ശ്രദ്ധിക്കാം https://m.facebook.com/story.php?story_fbid=1877769992254726&id=100000652309403

മുഖത്തുനോക്കി പറയാൻ കഴിയുമോ

മുഖത്തുനോക്കി പറയാൻ കഴിയുമോ

പിന്നീട് പറഞ്ഞത് ഒരു ഫോൺ കോളുപോലും ചെയ്തില്ല എന്ന്. പ്രിയപ്പെട്ട സജീഷ് എൻ്റെ മുഖത്തുനോക്കി പറയാൻ കഴിയുമോ. അന്നത്തെ എംപി. മുല്ലപ്പള്ളി താങ്കളെ വിളിച്ചിട്ടില്ല എന്ന്. എൻ്റെ ഫോണിലേക്ക് മുല്ലപ്പള്ളി വിളിച്ച് ആ ഫോൺ ഞാനാണ് സജീഷിന് കൈമാറിയത്.

അധപ്പതികരുത്

അധപ്പതികരുത്

അന്നത്തെ മാനസികാവസ്ഥയിൽ സജീഷ് ഓർക്കാതിരിക്കുകയാണെങ്കിൽ ഞാൻ കുറ്റപ്പെടുത്തുന്നില്ല. പക്ഷേ അതാണ് സത്യം. മറിച്ചാണെങ്കിൽ ആർക്കു വേണ്ടിയാണ് സുഹ്യത്തേ ഈ കള്ളം പറയുന്നത്. മരണ ശേഷവും ലോകത്തിൻ്റെ നെറുകയിൽ നിൽക്കുന്ന പ്രിയപ്പെട്ട ലിനി സിസ്റ്ററുടെ ഭർത്താവ് തരംതാണ സിപിഎം നേതാക്കളുടെ നിലയിലേക്ക് അധപ്പതികരുത്.

കമല്‍നാഥിന്‍റെ കിടിലന്‍ നീക്കം; മുന്‍ ബിജെപി മന്ത്രി കോണ്‍ഗ്രസിലേക്ക്, ഉപതിരഞ്ഞെടുപ്പില്‍ കളിമാറുംകമല്‍നാഥിന്‍റെ കിടിലന്‍ നീക്കം; മുന്‍ ബിജെപി മന്ത്രി കോണ്‍ഗ്രസിലേക്ക്, ഉപതിരഞ്ഞെടുപ്പില്‍ കളിമാറും

Kozhikode
English summary
congress leaders against lini's husband sajeesh puthur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X