കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാവോയിസ്റ്റ് പ്രവർത്തകന്റെ മൃതദേഹം കാണമെന്ന് ആവശ്യം: കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

Google Oneindia Malayalam News

കോഴിക്കോട്: വയനാട്ടിൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകന്റെ മൃതദേഹം കാണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ് ഉൾപ്പെടെയുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുള്ളത്. മൃതദേഹം കാണമെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആവശ്യം അംഗീകരിച്ച് നൽകാൻ പോലീസ് തയ്യാറായിരുന്നില്ല. ഇതോടോയാണ് കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ്, കോഴിക്കോട് ഡിസിസി പ്രസിഡന്റ് യു രാജീവൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ പ്രവീൺകുമാർ, എൻ സുബ്രഹ്മണ്യൻ എന്നിവർ ചേർന്ന് കുത്തിയിരുപ്പ് സമരം നടത്തുകയായിരുന്നു.

 നയപരമായി തിരുമാനം എടുക്കാനുള്ള അവകാശം അടിയറവ് വെയ്ക്കില്ല; കേന്ദ്ര ഏജൻസി അന്വേഷണത്തിനെതിരെ സിപിഎം നയപരമായി തിരുമാനം എടുക്കാനുള്ള അവകാശം അടിയറവ് വെയ്ക്കില്ല; കേന്ദ്ര ഏജൻസി അന്വേഷണത്തിനെതിരെ സിപിഎം

 വലിച്ചിഴച്ച് കൊണ്ടുപോയി

വലിച്ചിഴച്ച് കൊണ്ടുപോയി

അറസ്റ്റ് ചെയ്ത് നീക്കാനുള്ള പോലീസ് നീക്കത്തോട് സഹകരിക്കാതിരുന്ന കോൺഗ്രസ് നേതാക്കളെ വലിച്ചിഴച്ച് പോലീസ് കൊണ്ടുപോകുകയും ചെയ്തിരുന്നു. വെടിവെയ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകനെയും കുടുംബത്തെയും കാണുന്നതിന് വേണ്ടിയാണ് ഞങ്ങൾ എത്തിയത്. അതിന് പോലും സമ്മതിക്കാത്തത് പലതും ഒളിച്ചുവെക്കുന്നതിന് വേണ്ടിയാണെന്നുമാണ് ടി സിദ്ദിഖ് ഉന്നയിച്ച ആരോപണം. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സംഭവമാണ് നടക്കുന്നതെന്നാണ് സംഭവ സ്ഥസത്തെത്തിയ എംകെ രാഘവൻ എംപി പ്രതികരിച്ചത്. വ്യാജ ഏറ്റുമുട്ടലാണ് നടന്നിട്ടുള്ളതെന്ന് പോലീസിന്റെ നടപടികളിൽ നിന്ന് വ്യക്തമാവുന്നതെന്നും എം കെ രാഘവൻ പറഞ്ഞു.

പോലീസ് ക്രൂരത

പോലീസ് ക്രൂരത


വയനാട്ടിൽ പോലീസിന്റെ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം കാണാൻ പോയ എനിക്കും സഹപ്രവർത്തകർക്കും നേരെ പോലീസ്‌ ക്രൂരമായ രീതിയിലാണു പെരുമാറിയത്‌. ഇന്നലെ മുതൽ മാധ്യമപ്രവർത്തകർക്ക്‌ പോലും സമാന അനുഭവമാണുണ്ടായത്‌. പാലക്കാട്ട്‌ മഞ്ചക്കട്ടിയിൽ നാലു പേരെ പോലീസ്‌ വ്യാജ ഏറ്റുമുട്ടലിൽ കൊന്നതും, വയനാട്ടിൽ റിസോർട്ടിൽ വച്ച്‌ ജലീലിനെ ഏറ്റുമുട്ടലിൽ കൊന്നതും ഇതേ പിണറായി പോലീസാണ്.

Recommended Video

cmsvideo
കോഴിക്കോട്; വയനാട് ഏറ്റുമുട്ടൽ; മാവോയിസ്റ്റിൻറെ മൃതദേഹം കാണാനെത്തിയ കോൺഗ്രസ് നേതാക്കളെ പോലീസ് തടഞ്ഞു
മാവോയിസ്റ്റ് വേട്ട

മാവോയിസ്റ്റ് വേട്ട

സർക്കാർ പ്രതിരോധത്തിൽ ആകുമ്പോൾ ഒരു കമ്മ്യൂണിസ്റ്റ്‌ സർക്കാർ മാവോയിസ്റ്റ്‌ വേട്ട നടത്തുന്നത്‌ എന്തൊരു ക്രൂരതയാണ്. മനുഷ്യനൊപ്പം നിൽക്കുക എന്നാൽ മാവോയിസ്റ്റിനൊപ്പമാണെന്നൊന്നും ആരോപിച്ച്‌ രക്ഷപ്പെടാം എന്ന് വിചാരിക്കണ്ട. കോഴിക്കോട്‌ എം പി ശ്രീ എം കെ രാഘവനോട്‌ പോലീസ്‌ പെരുമാറിയത്‌ അംഗീകരിക്കാൻ കഴിയുന്ന വിധത്തിലല്ലെന്നും ടി സിദ്ദിഖ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കുടുംബത്തിന് അനുമതി

കുടുംബത്തിന് അനുമതി

കഴിഞ്ഞ ദിവസം വയനാട് ജില്ലയിലെ പടിഞ്ഞാറത്തറയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകൻ വേൽ മുരുകന്റെ മൃതദേഹം കാണാൻ കുടുംബത്തിന് അനുമതി. വയനാട് ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചതോടെ കുടുംബാംഗങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി മൃതദേഹം കണ്ട ശേഷം മാത്രമായിരിക്കും പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ആരംഭിക്കുക. ചൊവ്വാഴ്ച രാവിലെ 9.25ഓടെയുണ്ടായ വെടിവെയ്പിലാണ് വേൽമുരുകൻ കൊല്ലപ്പെട്ടത്. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് രാത്രിയോടെ കാടിന് പുറത്തേക്ക് എത്തിച്ചത്. തണ്ടർബോൾട്ടും മാവോയിസ്റ്റ് സംഘവും നേർക്കുനേർ വന്നതോടെയാണ് ഏറ്റുമുട്ടലുണ്ടായത്.

Kozhikode
English summary
Congress leaders including T Siddique arrested during protest over deady body of decesed maoist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X