കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കായികമായി നേരിടും, പെണ്ണാണെന്ന് നോക്കില്ല; മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി

Google Oneindia Malayalam News

കോഴിക്കോട് : കോഴിക്കോട് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി. ഐ ഗ്രൂപ്പിന്റെ രഹസ്യ യോഗം കോഴിക്കോട് നടക്കുന്നുണ്ടെന്ന് അറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കൈരളി ന്യൂസ് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭീഷണി. ടി സിദ്ദിഖ് അനുകൂലികളാണ് ഭീഷണിപ്പെടുത്തിയതെന്നാണ് സൂചന. പെണ്ണാണെന്ന് നോക്കില്ല. കായികമായി തന്നെ നേരിടും. കേസ് വന്നാല്‍ നോക്കിക്കോളും എന്നാണ് വനിതാ മാധ്യമപ്രവര്‍ത്തകയോട് നേതാവ് പറഞ്ഞത്.

kerala

കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ ഇന്ന് രാവിലെയോടെയാണ് യോഗം നടന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്തിയതാണ് നേതാക്കളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റവും മര്‍ദ്ദനവും ആരംഭിക്കുകയായിരുന്നു. നിങ്ങളെ മര്‍ദ്ദിച്ചാല്‍ ആരും ചോദിക്കില്ല. എന്ത് വേണമെങ്കിലും ഞങ്ങള്‍ ചെയ്യുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു മര്‍ദ്ദനമെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.

കൊവിഡ് വാക്‌സിനേഷന്‍ 85 ശതമാനം; എന്നിട്ടും രക്ഷയില്ല, നെതര്‍ലന്‍ഡില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍കൊവിഡ് വാക്‌സിനേഷന്‍ 85 ശതമാനം; എന്നിട്ടും രക്ഷയില്ല, നെതര്‍ലന്‍ഡില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

കൈരളി ന്യൂസ്, മാതൃഭൂമി, ഏഷ്യാനെറ്റ് എന്നീ മാധ്യമ സ്ഥാപനങ്ങളിലുള്ളവരെയാണ് കോണ്‍ഗ്രസ് സംഘം മര്‍ദ്ദിച്ചത്. മാതൃഭൂമി പത്രത്തിന്റെ ഫോട്ടോഗ്രാഫറെ മുറിയില്‍ അടച്ചിട്ട് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ നേതാക്കള്‍ യോഗം അവസാനിപ്പിച്ച് മുങ്ങി. മുന്‍ ഡിസിസി അധ്യക്ഷന്‍ കെ.സി അബുവിനെ ഒഴിവാക്കി ടി സിദ്ദിഖ് അനുകൂലികളാണ് യോഗം ചേര്‍ന്നത്. മുന്‍ ഡിസിസി പ്രസിഡന്റ് യു രാജീവന്റെ നേതൃത്ത്വത്തിലാണ് യോഗം നടന്നത്.

Recommended Video

cmsvideo
കടുവയുടെ ഷൂട്ടിംഗ് തടഞ്ഞ് യൂത്ത് കോൺഗ്രസ്‌, ഒടുക്കം തമ്മിലടി

Kozhikode
English summary
Congress leaders threatens women journalist In Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X