കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിർണായകനീക്കത്തിന് കോൺഗ്രസ്;പേരാമ്പ്ര ഏറ്റെടുക്കും?മത്സരിക്കാൻ അഭിജിത്ത്?കണ്ണുവെച്ച് മുല്ലപ്പള്ളിയും

Google Oneindia Malayalam News

കോഴിക്കോട്; കേരള കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായതോടെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പേരാമ്പ്ര സീറ്റിനെ ചൊല്ലിയുള്ള ചർച്ചകൾ കോൺഗ്രസിൽ ചൂട് പിടിച്ചു. കഴിഞ്ഞ 35 വർഷമായി കേരള കോൺഗ്രസാണ് മണ്ഡലത്തിൽ മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ മണ്ഡലം ഏറ്റെടുക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമായിരുന്നു. എന്നാൽ കേരള കോൺഗ്രസ് കടുംപിടുത്തം പിടിച്ചതോടെയാണ് സീറ്റ് ഏറ്റെടുക്കാതിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്നാണ് സൂചനകൾ. ‌ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

സിപിഎമ്മിന്റെ കുത്തക മണ്ഡലം

സിപിഎമ്മിന്റെ കുത്തക മണ്ഡലം

1977ലെ തെരഞ്ഞെടുപ്പ് മുതല്‍ യുഡിഎഫിലെ കേരള കോണ്‍ഗ്രസാണ് മണ്ഡലത്തിൽ മത്സരിക്കുന്നത്. അന്ന് കെസി ജോസഫായിരുന്നു മണ്ഡലത്തിൽ വിജയിച്ചത്. എന്നാൽ അന്ന് തൊട്ട് ഇന്ന് വരം ഇടതുപക്ഷത്തോടൊപ്പം പേരാമ്പ്ര ഉറച്ച് നിന്നു. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിലായിരുന്നു സിപിഎമ്മിന്റെ ടിപി രാമകൃഷ്ണൻ വിജയിച്ചത്.

സിപിഎമ്മിന് ലഭിച്ചത്

സിപിഎമ്മിന് ലഭിച്ചത്

ടിപി രാമകൃഷ്മന് 72,359 വോട്ടുകളായിരുന്നു രാമകൃഷ്ണന് ലഭിച്ചത്. കേരള
കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു മുഹമ്മദ് ഇഖ്ബാലിന് 68,258 വോട്ടുകളും. അതേസമയം മുന്നണിക്കകത്ത് തീരെ സ്വാധീനമില്ലാത്ത കക്ഷി മത്സരിക്കുന്നതാണ് തുടര്‍ച്ചയായ പരാജയത്തിന്റെ കാരണമെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്.

സീറ്റ് ഏറ്റെടുക്കാൻ

സീറ്റ് ഏറ്റെടുക്കാൻ

ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞതവണ കേരള കോണ്‍ഗ്രസില്‍ നിന്നും സീറ്റ് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയെങ്കിലും പിന്നീട് പിൻവാങ്ങുകയായിരുന്നു. എന്നാൽ നിലവിൽ സീറ്റ് ഏറ്റെടുക്കാൻ പറ്റിയ സാഹചര്യമാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം.

മണ്ഡലത്തിൽ മേൽക്കൈ

മണ്ഡലത്തിൽ മേൽക്കൈ

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് ഫലവും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. യുഡിഎഫിനായിരുന്നു മണ്ഡലത്തിൽ മേൽക്കൈ. കെ മുരളീധരന്‍ എം.പി.ക്ക്് പേരാമ്പ്ര മണ്ഡലത്തില്‍ 13204 വോട്ടിൻറെ ലീഡായിരുന്നു ലഭിച്ചത്. അതുകൊണ്ട് തന്നെ ആഞ്ഞ് പിടിച്ചാൽ മണ്ഡലം കൈപ്പിടിയിലാകുമെന്നാണ് നേതാക്കൾ പറയുന്നത്.

ചരടുവലികളും

ചരടുവലികളും

കോൺഗ്രസ് സീറ്റ് ഏറ്റെടുക്കുകയാണെങ്കിൽ മത്സരിക്കാനുള്ള ചരടുവലികളും നേതാക്കൾ തുടങ്ങിയിട്ടുണ്ട്. കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെഎസ്‌യു അദ്ധ്യക്ഷന്‍ കെഎം അഭിജിത്ത്, ടി സിദ്ധിഖ് എന്ന നേതാക്കളുടെ പേരുകളാണ് പാര്‍ട്ടിക്കകത്ത് ചര്‍ച്ചകളില്‍ നിറയുന്നത്.

മുല്ലപ്പള്ളി മത്സരിക്കും

മുല്ലപ്പള്ളി മത്സരിക്കും

നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ മുല്ലപ്പള്ളി മത്സരിക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഹൈക്കമാന്‍ഡ് സമ്മര്‍ദ്ദം ചെലുത്തിയിട്ടും മുല്ലപ്പളളി മത്സരിക്കാതിരുന്നത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.നേരത്തെ വടകരയില്‍ നിന്നുളള എംപി ആയിരുന്നു മുല്ലപ്പളളി. നിയമസഭാ തിരഞ്ഞെടുപ്പിലും വടകരയിൽ മത്സരിക്കാനായിരുന്നു മുല്ലപ്പള്ളിക്ക് താത്പര്യം.

ആർഎംപിക്ക് സാധ്യത

ആർഎംപിക്ക് സാധ്യത

എന്നാൽ വരുന്ന നിയമസഭ തിര‍ഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ ആർഎംപിയെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ഇവിടെ രമ തന്നെ മത്സരിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ താത്പര്യം പ്രകടിപ്പിച്ചതായി നേരത്തേ ചർച്ചകൾ ഉയർന്നിരുന്നു.

മുരളീധരന്റെ ഭൂിപക്ഷം

മുരളീധരന്റെ ഭൂിപക്ഷം

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പി ജയരാജനെ കെട്ട് കെട്ടിട്ടിച്ച് യുഡിഎഫിന് വൻ വിജയം നേടാൻ കഴിഞ്ഞതിന് പിന്നിൽ ആർഎംപിയുടെ പിന്തുണ നിർണായകമായിരുന്നു. മണ്ഡലത്തിൽ 22936 വോട്ടുകളായിരുന്നു കെ മുരളീധരന്റെ ഭൂരിപക്ഷം.

കൽപ്പറ്റ മണ്ഡലത്തിൽ

കൽപ്പറ്റ മണ്ഡലത്തിൽ

ഈ സാഹചര്യത്തിൽ കൽപ്പറ്റ സീറ്റെന്ന ആവശ്യമാണ് മുല്ലപ്പള്ളി ഉയർത്തിയത്. എന്നാൽ കൽപ്പറ്റ സീറ്റിൽ മുസ്ലീം ലീഗിന് കണ്ണുണ്ട്. ഇടതുമായി അടുക്കാൻ മുസ്ലീം ലീഗിലെ ഒരു വിഭാഗത്തിന് താത്പര്യമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ സീറ്റ് തർക്കം സൃഷിട്ടിക്കേണ്ടെന്നാണ് പാർട്ടിയുടെ തിരുമാനം. ഇതോടെയാണ് മുല്ലപ്പള്ളി പേരാമ്പ്രയിൽ കണ്ണുവെയ്ക്കുന്നത്.

വയനാട്ടിൽ

വയനാട്ടിൽ


അതേസമയം ഇക്കുറി ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ മത്സരിക്കാൻ കച്ച കെട്ടിയിറങ്ങിയ ടി സിദ്ദിഖും പേരാമ്പ്രയ്ക്കായി രംഗത്തുണ്ട്. മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയതോടെയാണ് സിദ്ധിഖ് പുറത്തായത്. അതിനാൽ സിദ്ധിഖിന് ഇത്തവണ പേരാമ്പ്രയിൽ പരിഗണിക്കണമെന്നാണ് എ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.

Recommended Video

cmsvideo
പിണറായിക്കു യെമനിലെ ജയിൽനിന്നൊരു കത്ത്..രക്ഷിക്കണം
മുസ്ലീം ലീഗും

മുസ്ലീം ലീഗും

അതേസമയം കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെ മത്സരിപ്പിക്കണമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം ശക്തമായി ആവശ്യപ്പെടുന്നുണ്ട്. മുസ്ലീം ലീഗും മണ്ഡലത്തിനായി ശക്തമായി രംഗത്തുണ്ട്. അതിനിടെ എൽഡിഎഫ് പേരാമ്പ്ര കേരള കോൺഗ്രസിന് വിട്ടുകൊടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ജോസ് വിഭാഗവും കോൺഗ്രസും തമ്മിലാകും മണ്ഡലത്തിൽ പോരാട്ടം.

'ആനക്ക് പറ്റും, അണ്ണാന് പറ്റുകേലാ,അന്ന് സിപിഎം പിസിയെ പുറത്ത് നിർത്തി';പരിഹസിച്ച് ജനപക്ഷം നേതാവ്'ആനക്ക് പറ്റും, അണ്ണാന് പറ്റുകേലാ,അന്ന് സിപിഎം പിസിയെ പുറത്ത് നിർത്തി';പരിഹസിച്ച് ജനപക്ഷം നേതാവ്

വിനായകനെ അഭിനയിപ്പിക്കുന്ന റിമയ്ക്കൊപ്പമാണോ? ഡബ്ല്യുസിസിയോട് 11 ചോദ്യങ്ങളുമായി ശ്രീജിത്ത് പണിക്കർവിനായകനെ അഭിനയിപ്പിക്കുന്ന റിമയ്ക്കൊപ്പമാണോ? ഡബ്ല്യുസിസിയോട് 11 ചോദ്യങ്ങളുമായി ശ്രീജിത്ത് പണിക്കർ

എന്ത് കണ്ടിട്ടാണ് അസൂയ തോന്നേണ്ടത്? ഇടവേള ബാബുവിനേയും 'അമ്മ'യേയും ഭിത്തിയിലൊട്ടിച്ച് പാർവതിഎന്ത് കണ്ടിട്ടാണ് അസൂയ തോന്നേണ്ടത്? ഇടവേള ബാബുവിനേയും 'അമ്മ'യേയും ഭിത്തിയിലൊട്ടിച്ച് പാർവതി

വിനായകനെ അഭിനയിപ്പിക്കുന്ന റിമയ്ക്കൊപ്പമാണോ? ഡബ്ല്യുസിസിയോട് 11 ചോദ്യങ്ങളുമായി ശ്രീജിത്ത് പണിക്കർവിനായകനെ അഭിനയിപ്പിക്കുന്ന റിമയ്ക്കൊപ്പമാണോ? ഡബ്ല്യുസിസിയോട് 11 ചോദ്യങ്ങളുമായി ശ്രീജിത്ത് പണിക്കർ

 <strong>എന്ത് കണ്ടിട്ടാണ് അസൂയ തോന്നേണ്ടത്? ഇടവേള ബാബുവിനേയും 'അമ്മ'യേയും ഭിത്തിയിലൊട്ടിച്ച് പാർവതി</strong> എന്ത് കണ്ടിട്ടാണ് അസൂയ തോന്നേണ്ടത്? ഇടവേള ബാബുവിനേയും 'അമ്മ'യേയും ഭിത്തിയിലൊട്ടിച്ച് പാർവതി

Kozhikode
English summary
Congress may take Perambra seat; Siddhiq,mullappally, and abhijith have an eye on seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X