കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

താമരശേരി ചുരം: ചരക്കുലോറികള്‍ക്ക് വീണ്ടും ഇളവ്,കണ്ടെയ്നറുകള്‍ക്കുള്ള വിലക്ക് തുടരും

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: താമരശേരി ചുരം റോഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് എപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തില്‍ 12 വീല്‍ വരെ ലോറികള്‍ക്ക് പകല്‍ സമയത്ത് ഇളവ് അനുവദിക്കുന്നതിന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കണ്ടയിനര്‍ ലോറികള്‍ക്ക് നിലവിലുള്ള നിരോധനം തുടരും.

നിലവില്‍ രാത്രി 11 മുതല്‍ രാവിലെ ആറു മണി വരെയുള്ള ഗതാഗത സംവിധാനത്തിനു പുറമേ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ ചരക്ക് ഗതാഗതം അനുവദിക്കാന്‍ തീരുമാനിച്ചു. അമിതഭാരം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. പരിശോധന ശക്തമാക്കുന്നതിന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പോലീസിനും മന്ത്രി നിര്‍ദേശം നല്‍കി. ചുരം റോഡ് പ്രവൃത്തി മാര്‍ച്ച് മാസത്തോടെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.

wayanadghat-13


ജില്ലാ കളക്ടര്‍ സാംബശിവറാവു, ആര്‍.ടി.ഒ ശശികുമാര്‍, താമരശേരി ഡിവൈഎസ്പി പി. ബിജുരാജ്, ദേശീയപാതാ വിഭാഗം എക്സിക്യുട്ടീവ് എന്‍ജീനിയര്‍ വിനയരാജ്, താമരശേരി തഹസില്‍ദാര്‍ സി. മുഹമദ് റഫീഖ്, ലോറി ഉടമസ്ഥ സംഘം പ്രതിനിധികള്‍ പങ്കെടുത്തു.

Kozhikode
English summary
Consession for goods lorry in thamarassery ghat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X