പഠനോപകരണങ്ങളുടെ വില നിയന്ത്രണത്തിന് കണ്‍സ്യൂമര്‍ ഫെഡിന്റെ 500 സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകള്‍
കോഴിക്കോട്: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ പഠനോപകരണങ്ങള്‍ക്കുണ്ടാകുന്ന വില വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ഇടപെടല്‍. കേരളത്തിലുടനീളം സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകള്‍ തുറന്ന് കുറഞ്ഞ വിലയ്ക്ക് കണ്‍സ്യൂമര്‍ ഫെഡ് പഠനോപകരണങ്ങള്‍ ലഭ്യമാക്കും. കണ്‍സ്യൂമര്‍ ഫെഡിന്റെ ഉടമസ്ഥതയിലുള്ള ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സഹകരണ സംഘങ്ങള്‍ നടത്തുന്ന മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലാണ് സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുക.

കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരമായ കണ്‍സ്യൂമര്‍ ഫെഡിന്റെ തനത് ഉത്പ്പന്നമായ ത്രിവേണി നോട്ട് ബുക്കുകള്‍ക്ക് പുറമെ വിവിധ കമ്പനികുടെ കുടകള്‍,പേന, പെന്‍സില്‍, ബാഗുകള്‍, ഇന്‍സ്ട്രുമെന്റ് ബോക്സുകള്‍, ടിഫിന്‍ ബോക്സുകള്‍, റെയിന്‍ കോട്ടുകള്‍ തുടങ്ങി എല്ലാവിധ പഠനോപകരണങ്ങളും 20ശതമാനം മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ വില്‍പ്പന നടത്തുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്മാന് എം. മെഹബൂബ്, മാനേജിംഗ് ഡയറക്ടര്‍ ഡോ സനില്‍ എസ്കെ എന്നിവര്‍ അറിയിച്ചു.
തിരുവനന്തപുരം 50, കൊല്ലം 45, പത്തനംതിട്ട 30, ആലപ്പുഴ 45, കോട്ടയം 40, ഇടുക്കി 15, എറണാകുളം 50, തൃശൂര്‍ 35, പാലക്കാട് 25, മലപ്പുറം 35, കോഴിക്കോട് 45, വയനാട് 15, കണ്ണൂര്‍ 40, കാസര്‍കോട് 30 എന്നിങ്ങനെ 500 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കും. സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ കോട്ടയം കുമരനല്ലൂര്‍ നഗരസഭ കമ്യൂണിറ്റി ഹാളില്‍ സഹകരണ വകുപ്പു മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷണന് എംഎല്‍എ അധ്യക്ഷത വഹിക്കും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി ആദ്യ വില്‍പ്പന നടത്തും.
അതേസമയം സംസ്ഥാനതല സൗജന്യ സ്കൂള്‍ യൂണിഫോം വിതരണോദ്ഘാടനം മെയ് ആറിന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. നടക്കാവ് ജിവിജിഎച്ച്എസ് സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ അധ്യക്ഷനാകും. 2022-23 അധ്യയന വര്‍ഷത്തെ സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനമാണ് നടക്കുന്നത്. സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമും കൈത്തറി മേഖലയുടെ പുനരുദ്ധാരണവും ലക്ഷ്യമിട്ട് സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്നു മുതല്‍ ഏഴ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി യൂണിഫോം നല്കുന്ന പദ്ധതിയാണിത്.
നേരത്തെ പരിപാടിയോടനുബന്ധിച്ച് സ്വാഗതസംഘം രൂപീകരിച്ചിരുന്നു. സമിതിയുടെ ചെയര്‍മാനായി തോട്ടത്തില്‍ രവീന്ദ്രന് നിയമിച്ചിരുന്നു. മുഖ്യ രക്ഷാധികാരിയായി മേയര്‍ ബീനാ ഫിലിപ്പിനെയും തിരഞ്ഞെടുത്തിരുന്നു. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വിപി മിനിയാണ് ജനറല്‍ കണ്‍വീനര്‍.
അതേസമയം കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുകോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഹയര്‍ സെക്കന്‍ഡറി ലാബ് ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനവും മെയ് അഞ്ചിന് നടക്കും. മന്ത്രി ശിവന്‍കുട്ടി തന്നെയാണ് ഉദ്ഘാടനം. കാനത്തില്‍ ജമീല എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ മുരളീധരന് എം.പി മുഖ്യാതിഥിയാവും . 1921ല്‍ കൊയിലാണ്ടിയില്‍ സ്ഥാപിതമായ ഡിസ്ട്രിക്ട് ബോര്‍ഡ് ഹൈസ്കൂള്‍ വിഭജിച്ചാണ് പെണ്‍കുട്ടികള്‍ക്ക് മാത്രമായി 1961ല്‍ കൊയിലാണ്ടി ഗേള്‍സ് ഹൈസ്കൂള്‍ സ്ഥാപിച്ചത്.
61 വര്‍ഷങ്ങള്‍ക്കുശേഷം ആണ്-പെണ് വ്യത്യാസമില്ലാതെ വിദ്യാര്‍ഥികള്‍ ഒരുമിച്ചിരുന്നു പഠിക്കണമെന്നത് സമൂഹം ആവശ്യപ്പെടുന്ന പുതിയ കാലത്ത് ഈ വിദ്യാലയത്തിലും ആണ്‍കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുന്ന സാഹചര്യം ഒരുങ്ങുകയാണ്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ചടങ്ങില്‍ നടക്കുമെന്ന് സ്കൂള്‍, പി.ടി.എ അധികൃതര്‍ അറിയിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications