കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് നാല് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി: നിയന്ത്രണം ശക്തമാക്കി ജില്ലാ ഭരണകൂടം!!

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിൽ വാർഡ് 19 ലെ സ്വദേശിയായ ട്രക്ക് ഡ്രൈവർക്കും, കോഴിക്കോട് കോർപ്പറേഷനിലെ വാർഡ് 56, 62, 66 ലുമുള്ള വ്യക്തികൾക്കും കൊറോണ രോഗം സ്ഥീരികരിക്കുകയും, ഇതിൽ ചിലർക്ക് ഈ സ്ഥലങ്ങളിലെ വ്യക്തികളുമായി അടുത്ത് സമ്പര്‍ക്കമുണ്ടായിരുന്നതായും ബോധ്യപ്പെട്ട സാഹചര്യത്തില്‍ കോഴിക്കോട് കോർപ്പറേഷനിലെ ചക്കുംകടവ് വാർഡ് 56, മുന്നാലിങ്കൽ വാർഡ് 62, വെള്ളയിൽ വാർഡ് 66, ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ വാർഡ് 19 കമ്പിളി പറമ്പ് എന്നിവയാണ് കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

 കോഴിക്കോട് ആത്മഹത്യ ചെയ്ത സുരക്ഷാ ജീവനക്കാരന് കൊറോണ വൈറസ്: 53 പേർ നിരീക്ഷണത്തിൽ, പോലീസുകാരും!! കോഴിക്കോട് ആത്മഹത്യ ചെയ്ത സുരക്ഷാ ജീവനക്കാരന് കൊറോണ വൈറസ്: 53 പേർ നിരീക്ഷണത്തിൽ, പോലീസുകാരും!!

രോഗം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനും ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ മറ്റുള്ളവരുമായി ഇടപെടുന്നത് നിയന്ത്രിക്കാനുമാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. 2020 ലെ കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് സെക്ഷന്‍ 4 പ്രകാരവും 2005 ലെ ദുരന്തനിവാരണനിയമം സെക്ഷന്‍ 34 എ, ബി പ്രകാരവുമാണ് നടപടി. കണ്ടെയ്ൻമെന്റ് സോണില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് പോകുന്നതും മറ്റുള്ളവര്‍ കണ്ടെയ്ൻമെന്റ് സോണിൽ പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്. എന്നാൽ ആരോഗ്യകേന്ദ്രങ്ങള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയക്ക് ഈ നിയന്ത്രണങ്ങൾ ബാധകമല്ല.

covid19-1586

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

കണ്ടെയ്ൻമെന്റ് സോണുകളിൽ ഭക്ഷ്യ വസ്തുക്കളും അവശ്യ വസ്തുക്കളും കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ രാവിലെ എട്ട് മണിമുതല്‍ അഞ്ചു മണിവരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാൻ പാടുള്ളു. കണ്ടെയ്ൻമെന്റ് സോണിൽ പുറത്തുനിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായിവരുന്ന പക്ഷം വാര്‍ഡ്തല ദ്രുതകര്‍മസേനയുടെ സഹായം തേടാം. ഇവിടെ താമസിക്കുന്നവര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ആരോഗ്യവിഭാഗം നിരീക്ഷണം ഉറപ്പാക്കും.

കണ്ടെയ്ൻമെന്റ് സോണിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള പൊതുഗതാഗതം നിരോധിച്ചിട്ടുണ്ട്. എന്നാൽ അവശ്യവസ്തുക്കളുടെ വിതരണം, അടിയന്തര വൈദ്യസഹായം എന്നിവക്കുള്ള വാഹനങ്ങള്‍ക്ക് നിരോധനം ബാധകമായിരിക്കില്ല. കണ്ടെയ്ൻമെന്റ് സോൺ പരിധിയില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംചേരുന്നതും വാണിജ്യ- വ്യാപാര സ്ഥാപനങ്ങളില്‍ അഞ്ചിലധികം ആളുകള്‍ ഒരേസമയം എത്തിച്ചേരുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

വാർഡുകളിൽ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാപോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാത്രി 7 മണിമുതൽ രാവിലെ 7 മണി വരെ ഈ വാർഡുകളിലുടെയുള്ള യാത്ര പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രകൾക്ക് മാത്രമേ ഇളവുണ്ടാവുകയുള്ളു. എന്നാൽ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്കും പുറത്തേക്കുമുള്ള വാഹനങ്ങൾക്ക് ഈ നിയന്ത്രണം ബാധകമായിരിക്കില്ല.
നിര്‍ദേശങ്ങള്‍ ലംഘിയ്ക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 188,269 വകുപ്പുകള്‍ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും. ഉത്തരവിന് 01.07.2020 മുതൽ പ്രാബല്യം ഉണ്ടായിരിക്കും.

Kozhikode
English summary
Containtment zones in Kozhikkode district after new coronavirus cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X