കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഞങ്ങള്‍ക്കു കാവലായ് നിന്നവന്‍ നീ... പി ജയരാജന്റെ പരസ്യത്തില്‍ എപി വിഭാഗത്തില്‍ പൊട്ടിത്തെറി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വടകരയിലെ ഇടതു സ്ഥാനാര്‍ഥി പി ജയരാജന്റെ തിരഞ്ഞെടുപ്പു പരസ്യം സിറാജ് പത്രത്തില്‍ പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് എപി സുന്നി വിഭാഗത്തില്‍ അസ്വസ്ഥത പുകയുന്നു. പരസ്യത്തിനു പിന്നാലെ സംഘടനാ മുഖപത്രത്തിന്റെ പ്രമുഖ ഭാരവാഹി എല്‍ഡിഎഫ് പരസ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഇതാണ് പരസ്യ നിലപാട് എന്നു വ്യക്തമാക്കിയതും അണികളില്‍ ഭിന്നത രൂക്ഷമാക്കി. സംഘടനയെ ഇടതു ചേരിയിലെ ചിലര്‍ ഹൈജാക്ക് ചെയ്യുന്നു എന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ പല മേഖലയിലും അണികള്‍ നേതൃത്വത്തിനെതിരെ രൂക്ഷമായി തിരിഞ്ഞു. കുറ്റ്യാടിയില്‍ ഏതാനും പ്രവര്‍ത്തകര്‍ സംഘടന വിടാന്‍ ഒരുങ്ങുകയാണ്. തെരഞ്ഞെടുപ്പു തീരാന്‍ കാത്തിരിക്കുകയായിരുന്നു ഇവര്‍.

തന്നെ വിഡ്ഡിയാക്കി ചിത്രീകരിച്ചു; ടീക്കാറം മീണക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ശ്രീധരന്‍പിള്ളതന്നെ വിഡ്ഡിയാക്കി ചിത്രീകരിച്ചു; ടീക്കാറം മീണക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ശ്രീധരന്‍പിള്ള

കഴിഞ്ഞ 20ാം തീയതിയാണ് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന്റെ തിരഞ്ഞെടുപ്പു പരസ്യം 'ഞങ്ങള്‍ക്കു കാവലായ് നിന്നവന്‍ നീ' എന്ന തലക്കെട്ടോടെ എപി വിഭാഗത്തിന്റെ ഔദ്യോഗിക ദിനപത്രമായ സിറാജില്‍ പ്രത്യക്ഷപ്പെട്ടത്. മുസ്ല്യാര്‍ കുട്ടികള്‍ക്കു ജയരാജന്‍ കൈകൊടുക്കുന്നതായിരുന്നു പരസ്യത്തില്‍ ഉപയോഗിച്ച ചിത്രം. ആരെങ്കിലും പരസ്യം നല്‍കിയാല്‍ കൊടുക്കാതിരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇതിനു മാനെജ്‌മെന്റ് നല്‍കിയ വിശദീകരണം.

sirajadvertisementonpjayarajan

എന്നാല്‍പ്പിന്നെ ഉസ്താദിനെതിരെ ഒരു പരസ്യം നല്‍കിയാല്‍ കൊടുക്കുമോ എന്നു ചോദിച്ചായിരുന്നു പ്രവര്‍ത്തകരില്‍ ഒരു വിഭാഗം ഇതിനെ നേരിട്ടത്. എടയന്നൂരില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് സജീവ സുന്നി പ്രവര്‍ത്തകനായിരുന്നു.ഇതാണ് സുന്നി പ്രവര്‍ത്തകര്‍ വ്യാപകമായി ജയരാജന് എതിരെ തിരിയാന്‍ കാരണം. ധാരാളം പേര്‍ ഇടത് അനുഭാവികള്‍ ഉണ്ടെങ്കിലും യുഡിഎഫിലും നല്ല നിലയില്‍ എപി വിഭാഗം പ്രവര്‍ത്തകരുണ്ട്. 21ാം തീയതി കെ. മുരളീധരനു വോട്ടു ചോദിച്ചും പത്രത്തില്‍ പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതു കാണിച്ച് പ്രതിരോധിക്കാന്‍ ചിലര്‍ തുനിഞ്ഞെങ്കിലും 'ഞങ്ങള്‍ക്കു കാവലായ് നിന്നവന്‍ നീ' എന്ന ജയരാജന്റെ പരസ്യത്തിലെ വാചകങ്ങളോട് ഒരു നിലക്കും യോജിക്കാന്‍ കഴിയില്ലെന്നതായിരുന്നു ഈ പ്രവര്‍ത്തകരുടെ നിലപാട്.

സിറാജ് പത്രത്തിന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിതന്നെ പരസ്യ നിലപാട് എന്ന പേരില്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി നല്‍കിയ വോട്ടഭ്യര്‍ഥന ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത് സംഘടനയുടെ ഔദ്യോഗിക നിലപാട് എന്ന രീതിയില്‍ പ്രചരിപ്പിച്ചതും പ്രവര്‍ത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്. സമാന മനസ്‌കരുടെ യോഗം ചേര്‍ന്ന് ഉടന്‍ പുതിയ തീരുമാനം കൊക്കൊള്ളുമെന്ന് സുന്നി യുവജനസംഘം കുറ്റ്യാടി കമ്മനത്താഴ ഘടകം പ്രസിഡന്റും കോണ്‍ഗ്രസ് 78ാം ബൂത്ത് പ്രസിഡന്റുമായ ഹാഷിം നമ്പാടന്‍ പറഞ്ഞു.

Kozhikode
English summary
Controversy over P Jayarajan's advertisemt on Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X