കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎമ്മിനെ പ്രതിരോധത്തിലാക്കി സിഒടി നസീറിന്റെ പ്രതികരണം; അക്രമത്തിന് പിന്നില്‍ പാര്‍ട്ടി തന്നെ; അന്വേഷണം വിരല്‍ ചൂണ്ടുന്നത് തലശ്ശേരിയിലെ പ്രമുഖ നേതാവിലേക്ക്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: തനിക്ക് നേരെ നടന്ന വധശ്രമത്തിന് പിന്നില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് മുന്‍ സിപിഎം നേതാവും വടകര ലോക്‌സഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ സിഒടി നസീര്‍. സംഭവത്തില്‍ ഗൂഢാലോചന നടത്തിയത് തലശ്ശേരിയിലെ പ്രമുഖ സിപിഎം നേതാവാണെന്ന് അദ്ദേഹം ആരോപിച്ചു. അക്രമം നടത്തിയത് തലശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ അറിവോടെ കൊളശ്ശേരിയിലെ സിപിഎം ക്രിമിനലുകളാണെന്നും നസീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസുകാര്‍ക്ക് ദുരിത യാത്ര: തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ മുഖ്യമന്ത്രിതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസുകാര്‍ക്ക് ദുരിത യാത്ര: തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ മുഖ്യമന്ത്രി

പൊലീസ് അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നത്, സംഭവം നടന്ന ദിവസമല്ലാതെ പൊലീസ് പിന്നീട് മൊഴിയെടുക്കാന്‍ വന്നിട്ടില്ല. അക്രമം നടത്തിയ 3 പേരെ അറസ്റ്റ് ചെയ്ത് കേസ് ഒതുക്കി തീര്‍ക്കാനാണ് ശ്രമം. സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും നസീര്‍ പറയുന്നു. ആദ്യ ദിവസം മൊഴി രേഖപ്പെടുത്താന്‍ എത്തിയ പൊലീസ് മൊഴിക്ക് പുറമേ ഒരു വെള്ളക്കടലാസില്‍ വിരലടയാളം രേഖപ്പെടുത്താന്‍ ശ്രമിച്ചതായും നസീര്‍ പറയുന്നു.

 നിര്‍ണായക വെളിപ്പെടുത്തല്‍

നിര്‍ണായക വെളിപ്പെടുത്തല്‍

നസീറിനെ കൊലപ്പെടുത്തി സിപിഎം സ്ഥാനാര്‍ഥി പി ജയരാജനെ കുരുക്കിലാക്കാനായിരുന്നു തലശ്ശേരിയിലെ പ്രമുഖ നേതാവിന്റെ പദ്ധതിയെന്നുമുള്ള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇക്കാര്യത്തെ ചൊല്ലി കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പൊട്ടിത്തെറിയുണ്ടായതായും അറിയുന്നു. കൂടാതെ തലശ്ശേരിയിലെ പ്രമുഖ വ്യവസായിക്കും കേസില്‍ ബന്ധമുള്ളതായും സംശയിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് നസീറിനെതിരെ വ്യാജപ്രചരണം നടത്തിയതിന് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.

 അവകാശ വാദം പൊളിഞ്ഞു

അവകാശ വാദം പൊളിഞ്ഞു

നസീറിന്റെ പ്രതികരണം പുറത്ത് വന്നതോടെ അക്രമത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെയും വടകരയിലെ സിപിഎം സ്ഥാനാര്‍ഥി പി ജയരാജന്റെയും അവകാശവാദമാണ് പൊളിയുന്നത്. നസീറിനെതിരായ അക്രമത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കൊതുകിനെ കൊല്ലാന്‍ തോക്ക് വേണമോയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയും ചര്‍ച്ചാ വിഷയമായിരുന്നു.

 ആക്രമണം ശനിയാഴ്ച

ആക്രമണം ശനിയാഴ്ച

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് തലശ്ശേരി ടൗണില്‍ വെച്ച് നസീറിന് വെട്ടേല്‍ക്കുന്നത്. ഗുരുതരമായി പരിക്കേറ്റ നസീര്‍ ഇപ്പോള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ സിപിഎം പ്രവര്‍ത്തകനായ നസീര്‍ സിപിഎം അംഗത്വ അപേക്ഷാ ഫോമില്‍ മതമെന്ന കോളം ഉള്‍പ്പെടുത്തിയതു ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകുന്നത്.

Kozhikode
English summary
COT Naseer's response make troubles CPIM after attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X