കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിക്കന്തറിന്റെ മരണം; കോഴിക്കോട്ടെ വിദേശവിദ്യാര്‍ഥികളുടെ കണക്കെടുക്കുന്നു, അന്വേഷണത്തിന് സ്പെഷ്യൽ ബ്രാഞ്ച്!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വിദേശത്തുനിന്നു കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം. വാടകയ്ക്കും പേയിംഗ് ഗസ്റ്റായും കോളേജ് ഹോസ്റ്റലുകളിലും മറ്റും താമസിച്ചു പഠിക്കുന്നവരുടെ വിവരങ്ങളാണ് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ശേഖരിക്കുന്നത്.

<strong>കേരളം പിടിക്കാതെ തൃപ്തനാവില്ലെന്ന് അമിത് ഷാ!! ദക്ഷിണേന്ത്യയില്‍ നിന്ന് നോട്ടം വിടാതെ അധ്യക്ഷന്‍</strong>കേരളം പിടിക്കാതെ തൃപ്തനാവില്ലെന്ന് അമിത് ഷാ!! ദക്ഷിണേന്ത്യയില്‍ നിന്ന് നോട്ടം വിടാതെ അധ്യക്ഷന്‍

സിറ്റി പൊലീസ് കമ്മിഷണര്‍ എ.വി ജോര്‍ജ്ജ് കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ചിന് നിര്‍ദേശം നല്‍കിയത്. ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലും താമസിക്കുന്ന വിദേശീയാരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ആണ് സ്‌പെഷ്യല്‍ ബ്രാഞ്ചിനോട് ശേഖരിക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Calicut university

കഴിഞ്ഞ ദിവസം സുഹൃത്തുക്കളെ കാണാനായി ഒരു അഫ്ഗാന്‍ യുവാവ് കോഴിക്കോട്ടെത്തിയിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വിദ്യാര്‍ഥികളെ കാണാനായാണ് സിക്കന്തര്‍ എന്നയാള്‍ കോഴിക്കോടെത്തിയത്. പേയിംഗ്ഗസ്റ്റായി താമസിക്കുന്ന വിദ്യാര്‍ഥികളെ കാണാനായാണ് കോഴിക്കോട് എത്തിയത്. കഴിഞ്ഞ ശനിയാഴ്ച ഇരുനില വീടിന്റെ മുകളില്‍നിന്നു ഫോണ്‍ വിളിക്കുന്നതിനിടെ സിക്കന്തര്‍ താഴേക്ക് വീഴുകയും നട്ടെല്ലിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇതെതുടര്‍ന്നാണ് സിക്കന്തറിനെക്കുറിച്ചും ഇവിടെ എത്തിയതിനെക്കുറിച്ചും പോലീസ് അന്വേഷിച്ചത്. ഈ സാഹചര്യംകണക്കിലെടുത്താണ് വിദേശത്തുനിന്നു കോഴിക്കോട് പഠിക്കാനും മറ്റുമായി എത്തിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്.

Kozhikode
English summary
Counting for foreign students in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X