കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ 4 ഡോക്ടര്‍മാര്‍ക്ക് കൊവിഡ്; ജില്ലയില്‍ ഒരു മരണം

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡ്-19 പടര്‍ന്നു പിടിക്കുന്നു. മെഡിക്കല്‍ കോളെജിലെ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജിലെ നാല് ഡോക്ടര്‍മാര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ നാല് ഡോക്ടര്‍മാര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ എണ്ണം 7 ആയി.

corona

Recommended Video

cmsvideo
mandatory test for all patients in kozhikode medical college | Oneindia Malayalam

കോഴിക്കോട് കൊയിലാണ്ടിയില്‍ ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് എല്ലാവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്ന ഓട്ടോ ഡ്രൈവറുടെ അച്ഛനും അമ്മക്കും കൊവിഡ് ബാധിച്ച മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറുടെ 7 ബന്ധുക്കള്‍ക്കുമാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്.

അതേസമയം കോഴിക്കോട് ജില്ലയില്‍ കൊവിഡ്-19 ബാധയെ തുടര്‍ന്ന് ഇന്ന് ഒരാള്‍ മരണപ്പെടുകയും ചെയ്തു. കക്കട്ടില്‍ സ്വദേശിയായ മരക്കാര്‍ കുട്ടിയാണ് മരണപ്പെട്ടത്. ഹൃദ്രോഗിയായ മരക്കാര്‍ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിഞ്ഞ് വരികെയാണ് മരണപ്പെട്ടത്. ഇദ്ദേഹം നേരത്തെ ചികിത്സയില്‍ കഴിഞ്ഞിരുന്ന കക്കട്ടിലെ കരുണ ക്ലിനിക്കിലെ മുഴുവന്‍ ജീവനക്കാരും തൊട്ടില്‍പാലം ഇക്ര ആശുപത്രിയിലെ നഴ്‌സും നിരീക്ഷണത്തില്‍ കഴിയുകയാണ്.

സംസ്ഥാനത്ത് ഇന്ന് മാത്രം കൊവിഡ് ബാധയെ തുടര്‍ന്ന് മൂന്ന് പേരാണ് മരണപ്പെട്ടത്.

അമിത്ഷാക്ക് എയിംസിനെ ഒഴിവാക്കി സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സ; എന്തുകൊണ്ടെന്ന് തരൂര്‍അമിത്ഷാക്ക് എയിംസിനെ ഒഴിവാക്കി സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സ; എന്തുകൊണ്ടെന്ന് തരൂര്‍

കോണ്‍ഗ്രസില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല: അടയാളം മാഞ്ഞുപോകുന്ന കാലം വിദൂരമല്ല, വിമര്‍ശനവുമായി സമസ്തകോണ്‍ഗ്രസില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല: അടയാളം മാഞ്ഞുപോകുന്ന കാലം വിദൂരമല്ല, വിമര്‍ശനവുമായി സമസ്ത

 കൊവിഡ് വ്യാപനം പിടിച്ചുകെട്ടുന്നതില്‍ വീഴ്ച്ചയെന്ന് മുഖ്യമന്ത്രി; കര്‍ശന നിലപാട് സ്വീകരിക്കും കൊവിഡ് വ്യാപനം പിടിച്ചുകെട്ടുന്നതില്‍ വീഴ്ച്ചയെന്ന് മുഖ്യമന്ത്രി; കര്‍ശന നിലപാട് സ്വീകരിക്കും

Kozhikode
English summary
COVID-19 Confirmed for 4 doctors in kozhikkode medical college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X