കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചതില്‍ ഒരാള്‍ക്ക്; ഇതുവരെ രോഗം ഭേദമായത് 24 പേര്‍ക്ക്

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയിൽ ഇന്ന് ഒരാൾകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 25 ആയി. ഇതില്‍ 24 പേരും രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ഇതുകൂടാതെ ഒരു മലപ്പുറം സ്വദേശിയും മെഡിക്കല്‍ കോളേജില്‍ പോസിറ്റീവായി ചികിത്സയിലുണ്ട്.

കോവിഡ് 19 സ്ഥിതീകരിച്ച ഇരുപത്തിയഞ്ചാമത്തെ വ്യക്തി മെയ്‌ 12നുള്ള പ്രത്യേക എയർ ഇന്ത്യ വിമാനത്തിൽ (IX 474) ബഹ്റൈനിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുലർച്ചെ ഒന്നര മണിയോടെ എത്തി, എയർപോർട്ടിലെ മെഡിക്കൽ പരിശോധനയ്ക്കിടെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ആംബുലൻസിൽ മാറ്റുകയായിരുന്നു. ഇപ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷൻ വാർഡിലാണ് ഈ വ്യക്തി ഉള്ളത്. ആരോഗ്യനില തൃപ്തികരമാണ്.

corona

ഇന്ന് 59 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2518 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2389 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2357 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 129 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

ജില്ലയില്‍ ഇന്ന് വന്ന 37 പേര്‍ ഉള്‍പ്പെടെ ആകെ 277 പ്രവാസികളാണ് നിരീക്ഷണത്തിസുള്ളത്. ഇതില്‍ 123 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 149 പേര്‍ വീടുകളിലുമാണ്. 5 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 40 പേര്‍ ഗര്‍ഭിണികളാണ്. പുതുതായി വന്ന 388 പേര്‍ ഉള്‍പ്പെടെ 3871 പേര്‍ കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.

ഹോം ക്വാറന്‍റൈന്‍ നിർദേശിച്ചവർ കൃത്യമായി റൂം ക്വാറന്‍റൈനിൽ തന്നെ കഴിയണം. വീട്ടില്‍ മറ്റുള്ളവരുമായി ഇടപഴകാതെ കഴിയണം. ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും നിര്‍ദേശിക്കുന്നതിനപ്പുറത്തേക്ക് ഈ ഘട്ടങ്ങളില്‍ ആരും പെരുമാറാന്‍ പാടില്ല. കുട്ടികള്‍, പ്രായമായവര്‍, ഗുരുതരമായ രോഗമുള്ളവര്‍ എന്നിവരുമായി ഒരു തരത്തിലും സമ്പർക്കം പാടില്ല എന്ന കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകരുത്. വരുന്നവര്‍ മാത്രമല്ല, വീട്ടിലുള്ളവരും ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണം.

നമ്മൾ കഴിഞ്ഞ കുറെ നാളുകൾ ആയി കാണിച്ച ജാഗ്രത അതിലും അധികമായി നമ്മൾ തുടരേണ്ടതുണ്ട്. കൊറോണക്കെതിരെ സ്വയം കവചം തീർക്കുന്നതിലൂടെ സാമൂഹ്യ സുരക്ഷയും സാധ്യമാക്കാം. നമ്മുടെ നാടിന്റെ സുരക്ഷ ഉറപ്പു വരുത്താൻ നമ്മൾ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്. നാം അഭിമുഖീകരിക്കുന്ന വിപത്തിത്തിന്റെ ഗൗരവം മനസ്സിലാക്കി ജാഗരൂകരായിയിരിക്കാം. ഒരു ചെറിയ അശ്രദ്ധ പോലും വലിയ വിപത്തായി പരിണമിക്കും.

കോവിഡ്: പത്തനംതിട്ടയില്‍ ഇന്നും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലകോവിഡ്: പത്തനംതിട്ടയില്‍ ഇന്നും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല

 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്: വിമര്‍ശനവുമായി മുന്‍ ധനമന്ത്രി പി ചിദംബരം 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്: വിമര്‍ശനവുമായി മുന്‍ ധനമന്ത്രി പി ചിദംബരം

 കൊവിഡ് ആശുപത്രിയിൽ മരിച്ച രോഗിയുടെ സംസ്കാരം കഴിഞ്ഞു: വീട്ടുകാരറിഞ്ഞത് നാല് ദിവസത്തിന് ശേഷം കൊവിഡ് ആശുപത്രിയിൽ മരിച്ച രോഗിയുടെ സംസ്കാരം കഴിഞ്ഞു: വീട്ടുകാരറിഞ്ഞത് നാല് ദിവസത്തിന് ശേഷം

Kozhikode
English summary
covid 19: Daily Report of kozhikode District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X