കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കൊവിഡ്; കോഴിക്കോട് നഗരത്തില്‍ ആശങ്ക

Google Oneindia Malayalam News

കോഴിക്കോട്ട്: 111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റ് താല്‍ക്കാലികമായി അടക്കാന്‍ തീരുമാനം. 801 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിലാണ് 111 പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നഗരം കനത്ത ആശങ്കയിലായി നഗരത്തിലെ പ്രധാന മാര്‍ക്കറ്റായ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ദിനേന പതിനായിരക്കണക്കിന് ആളുകളാണ് വന്നു പോവുന്നത്.

സെന്‍ട്രല്‍ മാര്‍ക്കറ്റിന് പുറമെ കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന മറ്റ് മൂന്നിടത്തും ആന്‍റിജന്‍ പരിശോധന നടത്തിയിരുന്നു. തീരദേശമേഖലയായ പയ്യാനക്കല്ലിൽ 20 പേർക്കും വെള്ളയിൽ എട്ടു പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. വെസ്റ്റ്ഹില്ലില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് പേരും രോഗബാധിതരാണെന്ന് കണ്ടെത്തി. നാല് പരിശോധനകളിലായി ആകെ 144 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

coronacontainment-

നേരത്തെ നിരവധി തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണത്തിലായിരുന്നു മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. എന്നിട്ടും ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. മാര്‍ക്കറ്റ് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ തുറക്കില്ലെന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍ഗോഡ് 150, പത്തനംതിട്ട 88, ഇടുക്കി 86, വയനാട് 54 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1944 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 393, കൊല്ലം 131, പത്തനംതിട്ട 54, ആലപ്പുഴ 146, കോട്ടയം 138, ഇടുക്കി 28, എറണാകുളം 233, തൃശൂര്‍ 135, പാലക്കാട് 39, മലപ്പുറം 201, കോഴിക്കോട് 176, വയനാട് 31, കണ്ണൂര്‍ 135, കാസര്‍ഗോഡ് 104 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 28,802 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 75,848 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ബിഹാറില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി;2 എംല്‍എമാര്‍ നേതാക്കള്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎ പാളയത്തില്‍ബിഹാറില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി;2 എംല്‍എമാര്‍ നേതാക്കള്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎ പാളയത്തില്‍

Kozhikode
English summary
covid confirmed for 111 labours in Central Market; Concern in Kozhikode city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X