232 പേര്‍ക്ക് കൊവിഡ്; പാളയം മാര്‍ക്കറ്റ് അടക്കും, രോഗലക്ഷണമില്ലാത്തവര്‍ക്ക് ചികിത്സ വീട്ടില്‍
കോഴിക്കോട്: കൊവിഡ് വ്യാപനം ശക്തമായതോടെ കോഴിക്കോട് പാളയം മാര്‍ക്കറ്റ് അടയ്ക്കാന്‍ തീരുമാനം. മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമിടയില്‍ നടത്തിയ പരിശോധനയില്‍ 232 പേര്‍ക്ക് കൊവിഡ് പോസിറ്റീവായതിന് പിന്നാലെയാണ് മാര്‍ക്കറ്റ് താല്‍ക്കാലികമായി അടച്ചിടാന്‍ പോവുന്നത്. 760 പേരെ ടെസ്റ്റ് ചെയ്തതിലാണ് 232 പേര്‍ പോസിറ്റീവായത്. രോഗ ലക്ഷണമുള്ളവരെ മാത്രമാകും ആശുപത്രിയിലേക്ക് മാറ്റുക. അല്ലാത്തവര്‍ക്ക് വീടുകളില്‍ തന്നെ ചികിത്സ ഉറപ്പു വരുത്തും.
രോഗം സ്ഥിരീകരിച്ചവരില്‍ കുറച്ചു പേരെ മാറ്റിനിര്‍ത്തിയാല്‍ ബാക്കിയെല്ലാവരും മാര്‍ക്കറ്റിലെ പോർട്ടർമാരും കച്ചവടക്കാരും മാർക്കറ്റിലെ തൊഴിലാളികളുമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടാവുന്നത്. തിങ്കളാഴ്ച 545 പേർക്കും, ചൊവ്വാഴ്ച 394 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ വലിയ ശതമാനം രോഗികളും കോര്‍പ്പറേഷന്‍ പരിധിക്കുള്ളിലാണ് വരുന്നത്.

111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് താല്‍ക്കാലികമായി അടച്ചിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. 801 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിലായിരുന്നു 111 പേർക്ക് രോഗം സ്ഥിരീകരിച്ചത്.












Click it and Unblock the Notifications