കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

232 പേര്‍ക്ക് കൊവിഡ്; പാളയം മാര്‍ക്കറ്റ് അടക്കും, രോഗലക്ഷണമില്ലാത്തവര്‍ക്ക് ചികിത്സ വീട്ടില്‍

Google Oneindia Malayalam News

കോഴിക്കോട്: കൊവിഡ് വ്യാപനം ശക്തമായതോടെ കോഴിക്കോട് പാളയം മാര്‍ക്കറ്റ് അടയ്ക്കാന്‍ തീരുമാനം. മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമിടയില്‍ നടത്തിയ പരിശോധനയില്‍ 232 പേര്‍ക്ക് കൊവിഡ് പോസിറ്റീവായതിന് പിന്നാലെയാണ് മാര്‍ക്കറ്റ് താല്‍ക്കാലികമായി അടച്ചിടാന്‍ പോവുന്നത്. 760 പേരെ ടെസ്റ്റ് ചെയ്തതിലാണ് 232 പേര്‍ പോസിറ്റീവായത്. രോഗ ലക്ഷണമുള്ളവരെ മാത്രമാകും ആശുപത്രിയിലേക്ക് മാറ്റുക. അല്ലാത്തവര്‍ക്ക് വീടുകളില്‍ തന്നെ ചികിത്സ ഉറപ്പു വരുത്തും.

പൂഞ്ഞാറും പാലായും ഉള്‍പ്പടെ 9 സീറ്റ് നല്‍കാന്‍ സിപിഎം; പോരെന്ന് ജോസ്, പട്ടിക കൈമാറിയതായി സൂചനപൂഞ്ഞാറും പാലായും ഉള്‍പ്പടെ 9 സീറ്റ് നല്‍കാന്‍ സിപിഎം; പോരെന്ന് ജോസ്, പട്ടിക കൈമാറിയതായി സൂചന

രോഗം സ്ഥിരീകരിച്ചവരില്‍ കുറച്ചു പേരെ മാറ്റിനിര്‍ത്തിയാല്‍ ബാക്കിയെല്ലാവരും മാര്‍ക്കറ്റിലെ പോർട്ടർമാരും കച്ചവടക്കാരും മാർക്കറ്റിലെ തൊഴിലാളികളുമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടാവുന്നത്. തിങ്കളാഴ്ച 545 പേർക്കും, ചൊവ്വാഴ്ച 394 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ വലിയ ശതമാനം രോഗികളും കോര്‍പ്പറേഷന്‍ പരിധിക്കുള്ളിലാണ് വരുന്നത്.

 kozhikod

Recommended Video

cmsvideo
Serum Institute Of India Starts Developing Codagenix's Nasal Vaccine | Oneindai Malayalam

111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് താല്‍ക്കാലികമായി അടച്ചിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. 801 പേർക്ക് നടത്തിയ ആന്റിജൻ പരിശോധനയിലായിരുന്നു 111 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

ഷാര്‍ജയിലെ നടുറോഡില്‍ പതിച്ച് ധോണിയുടെ കൂറ്റന്‍ സിക്സ്; പന്ത് സ്വന്തമാക്കി വഴി യാത്രക്കാരന്‍ഷാര്‍ജയിലെ നടുറോഡില്‍ പതിച്ച് ധോണിയുടെ കൂറ്റന്‍ സിക്സ്; പന്ത് സ്വന്തമാക്കി വഴി യാത്രക്കാരന്‍

 'ഹഹ' ഇമോജിയും കമന്‍റും ഇടരുത്; നവ മാധ്യമത്തിലെ ഇടപെടിലിന് സിപിഎം കൈപ്പുസ്തകം,വിശദീകരിച്ച് പിഎം മനോജ് 'ഹഹ' ഇമോജിയും കമന്‍റും ഇടരുത്; നവ മാധ്യമത്തിലെ ഇടപെടിലിന് സിപിഎം കൈപ്പുസ്തകം,വിശദീകരിച്ച് പിഎം മനോജ്

Kozhikode
English summary
covid confirmed for 232 labours in palayam market, concern in kozhikode city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X