കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് ബാധിതയായ യുവതി പ്രസവിച്ച കുഞ്ഞിന് നെഗറ്റീവ്; അമ്മയുടെ രോഗ ബാധമാറിയില്ല

Google Oneindia Malayalam News

കോഴിക്കോട്: കൊറോണ വൈറസ് ബാധിതയായ യുവതി പ്രസവിച്ച കുഞ്ഞിന് ആദ്യ പരിശോധനയില്‍ രോഗബാധയില്ല. പ്രസവത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ കോവിഡ് കണ്ടെത്തിയ കല്ലായി സ്വദേശിയായ യുവതി 26 നായിരുന്നു പ്രസവിച്ചത്. പ്രസവശേഷം നടത്തിയ സ്രവപരിശോധനയിലും യുവതിക്ക് പോസിറ്റീവ് തന്നെയായിരുന്നു. എന്നാല്‍ ഇതോടൊപ്പം തന്നെ ശേഖരിച്ച കുഞ്ഞിന്‍റെ സാംപിള്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

ഇരുവരുടേയും സ്രവസാംപിൾ വീണ്ടും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. യുവതിക്ക് വൈറസ് ബാധിച്ചത് എവിടെ നിന്നാണെന്ന് ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. 24ന് ആണ് ഗർഭകാല പരിശോധനയ്ക്കായി യുവതി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. ആദ്യ സ്രവപരിശോധനയില്‍ തന്നെ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

baby

Recommended Video

cmsvideo
Triple Lockdown In Malappuram's Ponnani Taluk From 5 PM Today | Oneindia Malayalam

പിന്നീട് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കോവിഡ് വാർഡിൽ പ്രവേശിപ്പിക്കുകയും 26ന് പ്രസവിക്കുകയും ചെയ്തു. യുവതിയെ ആദ്യം ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പടേയുള്ളവരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇവരോട് നിരീക്ഷണത്തില്‍ പോവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. യുവതിയെ വീട് സ്ഥിതിചെയ്യുന്ന പ്രദേശത്ത് എത്തിയും ആരോഗ്യ വകുപ്പ് അധികൃതരെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ജോസ് കെ മാണിക്ക് നഷ്ടങ്ങളുടെ ദിനം; വലം കൈ പ്രിന്‍സും ചുവടുമാറി യുഡിഎഫിനൊപ്പം, അമ്പരിപ്പിച്ച് ജോസഫ്ജോസ് കെ മാണിക്ക് നഷ്ടങ്ങളുടെ ദിനം; വലം കൈ പ്രിന്‍സും ചുവടുമാറി യുഡിഎഫിനൊപ്പം, അമ്പരിപ്പിച്ച് ജോസഫ്

'എഴുതി വെച്ചോളു, മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലേറും'; ബിജെപിക്ക് പണിവെച്ച് കമൽനാഥ്'എഴുതി വെച്ചോളു, മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലേറും'; ബിജെപിക്ക് പണിവെച്ച് കമൽനാഥ്

Kozhikode
English summary
Covid effected women gave birth to child; baby negative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X