കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വ്യാപാരിക്ക് കോവിഡ്; കോഴിക്കോട് വലിയങ്ങാടിയില്‍ അതീവ ജാഗ്രത, പരിശോധന ശക്തം

Google Oneindia Malayalam News

കോഴിക്കോട്: കച്ചവടക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് വലിയങ്ങാടിയില്‍ ജാഗ്രത കര്‍ശനമാക്കി. വലിയങ്ങാടിയില്‍ കച്ചവടം നടത്തുന്ന കൊളത്തറ സ്വദേശിക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി ബന്ധപ്പെട്ട നൂറോളം പേരെയാണ് ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കിയത്. 21 പേരാണ് രോഗിയുമായുള്ള പ്രാഥമിക സമ്പര്‍ക്ക പട്ടിയില്‍ ഉള്ളത്. രണ്ടാംഘട്ട സമ്പര്‍ക്ക പട്ടികയില്‍ 72 പേരുമുണ്ട്.

എന്നാല്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഏര്‍പ്പെട്ടവരില്‍ ആറ് പേര്‍ മാത്രമാണ് വലിയങ്ങാടിയില്‍ നിന്നുള്ളവരെന്നാണ് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം വ്യക്തമാക്കുന്നത്. ഇയാളുടെ കച്ചവട സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളവരാണ് ഇവര്‍. നിരീക്ഷണത്തിലുള്ളവരില്‍ ഇയാളുടെ പിതാവ് ഒഴികെ മറ്റാര്‍ക്കും കാര്യമായ ലക്ഷണങ്ങളൊന്നും ഇല്ല. പിതാവിന് ചെറിയ പനിയുണ്ട്. വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ച ഉടന്‍ തന്നെ കടയടപ്പിച്ചു.

janathacurfu

ഇയാള്‍ എവിടെ നിന്നാണ് രോഗം പടര്‍ന്നതെന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. നഗരത്തില്‍ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തില്‍ ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുന്നതും വന്‍തോതില്‍ ആളുകള്‍ വന്നു പോവുന്നതുമായി സ്ഥലങ്ങളില്‍ ഒന്നാണ് വലിയങ്ങാടി. ജാഗ്രത പാലിച്ചില്ലെങ്കില്‍ രോഗം പടരാനുള്ള സാധ്യത ഏറെയാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ഏഷ്യാനെറ്റ് സര്‍വേ; വീട്ടമ്മമാരും തൊഴില്‍ രഹിതരും യുഡിഎഫിനൊപ്പം;വിദ്യാര്‍ത്ഥികളിലും കര്‍ഷകരിലും ഇടത്ഏഷ്യാനെറ്റ് സര്‍വേ; വീട്ടമ്മമാരും തൊഴില്‍ രഹിതരും യുഡിഎഫിനൊപ്പം;വിദ്യാര്‍ത്ഥികളിലും കര്‍ഷകരിലും ഇടത്

 കടല്‍ കൊലക്കേസ്: ഗൗരവത്തോടെയുള്ള ഇടപെടല്‍ ഉണ്ടായില്ല, പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി കടല്‍ കൊലക്കേസ്: ഗൗരവത്തോടെയുള്ള ഇടപെടല്‍ ഉണ്ടായില്ല, പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kozhikode
English summary
covid; high alert in kozhikode valiyangadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X