• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൊവിഡ്;ലക്ഷണങ്ങളില്ലാത്ത രോഗികള്‍ക്ക് ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ വീടുകളില്‍ ചികിത്സ

കോഴിക്കോട്; രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ തന്നെ ആരോഗ്യവകുപ്പിന്റെ മേല്‍ നോട്ടത്തില്‍ നിരീക്ഷണത്തില്‍ കഴിയാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം ഉളളവര്‍ക്കും വീടുകളില്‍ ഒരു മുറിയില്‍ നിരീക്ഷണത്തില്‍ കഴിയാം. ഇത്തരത്തില്‍ നിരീക്ഷണത്തിലുളളവരുടെ ആരോഗ്യവിവരങ്ങള്‍ ദിവസവും പ്രദേശത്തെ മെഡിക്കല്‍ ഓഫീസറുടെ നേതൃത്ത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വിലയിരുത്തും.

* നിരീക്ഷണത്തിന് തെരെഞ്ഞടുത്ത വീട്ടില്‍ വാഹനം, ടെലിഫോണ്‍, മറ്റടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം

* വാര്‍ഡ് തല ആര്‍.ആര്‍.ടി. യുടെ അറിവോടുകൂടി മാത്രമേ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാവൂ.

* നിരീക്ഷണത്തിലിരിക്കുന്ന വീടുകളില്‍ യാതൊരു കാരണവശാലും സന്ദര്‍ശകരെ അനുവദിക്കരുത്.

* നിരീക്ഷണത്തില്‍ ഇരിക്കുന്ന വീട്ടില്‍ പ്രായാധിക്യമുളളവര്‍, ഗുരുതരമായ രോഗമുളളവര്‍, ചെറിയകുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ ഉണ്ടെങ്കില്‍ അവരെ മാറ്റി പാര്‍പ്പിക്കണം.

* നിരീക്ഷണത്തിലുളള രോഗിയെ കോവിഡ് പ്രോട്ടേകോള്‍ പാലിച്ചുകൊണ്ട് പരിചരിക്കുവാന്‍ ഒരു കുടുംബാംഗത്തിന്റെ സേവനം ഉറപ്പുവരുത്തണം.

* രോഗിയും രോഗിയെ പരിചരിക്കുന്നവരും ഭക്ഷണസാധനങ്ങളും മറ്റു സാധനങ്ങളും കൈമാറുമ്പോള്‍ മൂന്ന് പാളികളുളള മാസ്‌ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. കൈകള്‍ ഇടക്കിടെ സോപ്പും വെളളവും ഉപയോഗിച്ച് കഴുകണം.

* ബാത്ത്‌റൂം സൗകര്യത്തോടു കൂടിയ ഒരു മുറിയില്‍ തന്നെ മുഴുവന്‍ സമയവും രോഗി കഴിയേണ്ടതും യാതൊരുകാരണവശാലും വീട്ടിലെ കോമണ്‍ ഏരിയയിലും പൊതുവായി ഉപയോഗിക്കുന്ന മറ്റുവസ്തുക്കളിലും സ്പര്‍ശിക്കുവാന്‍ പാടില്ലാത്തതുമാണ്.

'ആവി വാരാചരണം' കൊറോണ വൈറസ്‌ മൂക്കിനകത്ത്‌ വെന്ത് മരിക്കും'; വ്യാജ പ്രചരണത്തിനെതിരെ ഷിംന അസീസ്

* രോഗികള്‍ക്ക് ഏതെങ്കിലും തരത്തിലുളള ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയാണെങ്കില്‍ ഉടനടി ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കണം.

* ആരോഗ്യപ്രവര്‍ത്തകര്‍ ദിവസേന ഫോണില്‍ വിളിച്ച് ആരോഗ്യസ്ഥിതി തിരക്കും.

* രോഗലക്ഷണങ്ങള്‍ ദിവസേന സ്വയം വിലയിരുത്തി ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.

* നിരീക്ഷണവിവരങ്ങളും രോഗവിവരങ്ങളും ഒരു ഡയറിയില്‍ സ്വയം എഴുതി സൂക്ഷിക്കണം.

* ആരോഗ്യ പ്രവര്‍ത്തകരുടെ ഫോൺ കോൾ യഥാസമയം രോഗി എടുക്കേണ്ടതും കൃത്യമായ മറുപടി നല്‍കേണ്ടതുമാണ്.

* ഹോം എൈസോലേഷനില്‍ കഴിയുന്നവര്‍ പോഷകസമൃദ്ധമായ ആഹാരം കഴിക്കേണ്ടതും ധാരാളം വെളളം കുടിക്കേണ്ടതുമാണ്.

* ആവശ്യമായ വിശ്രമവും ഉറക്കവും അനിവാര്യമാണ്.

* വസ്ത്രങ്ങളും മുറിയും സ്വയം വൃത്തിയാക്കേണ്ടതും ബ്ലീച്ച് സൊല്യൂഷന്‍ ഉപയോഗിച്ച് അണുനശീകരണം നടത്തേണ്ടതുമാണ്.

* രോഗി ഉപയോഗിച്ച മണ്ണില്‍ ജൈവ മാലിന്യങ്ങള്‍ ബ്ലീച്ചിഗ് സൊലൂഷന്‍ ഉപയോഗിച്ച് അണുനശീകരണം ചെയ്തതിനുശേഷം കുഴിച്ചുമൂടേണ്ടതും അല്ലാത്തവ അണു നശീകരണത്തിനുശേഷം സുരക്ഷിതമായ രീതിയില്‍ കത്തിക്കുകയോ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയോ ചെയ്യേണ്ടതുമാണ്.

* മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിക്കുന്ന ദിവസത്തില്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയരാകണം.

പേരാമ്പ്ര യത്തീംഖാനയിൽ 19 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയില്‍ ഇന്നും അഞ്ഞൂറിലേറെ രോഗികള്‍

സർക്കാർ ആശുപത്രികൾക്ക് ബിപിസിഎൽ ഓക്സിജൻ നൽകും; ഉറപ്പുനൽകിയതായി കളക്ടർ

കൊവിഡിനെ തോൽപ്പിച്ച മിരാസ വീണ്ടും മെഡിക്കൽ കോളേജിലെത്തി; കൈയ്യറിഞ്ഞ് സഹായവും

കൊവിഡ് വാക്സിൻ വാങ്ങാൻ 80,000 കോടി രൂപയുണ്ടോ? അടുത്ത വെല്ലുവിളി, സർക്കാരിനോട് സെറം മേധാവി

Kozhikode

English summary
covid: Home treatment for asymptomatic patients under the supervision of the Department of Health
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X