കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് പാളയം മാര്‍ക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചു; പ്രവേശനം തടയാന്‍ പൊലീസിന് ചുമതല

Google Oneindia Malayalam News

കോഴിക്കോട്: നഗരത്തിലെ നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ പാളയം മാര്‍ക്കറ്റ് ഒരാഴ്ച അടച്ചിടും. കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയില്‍ 200ഓളം കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ മാര്‍ക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിടുകയായിരുന്നു സെപ്റ്റംബര്‍ 24 മുതല്‍ 30വരെയാണ് മാര്‍ക്കറ്റ് അടക്കുക. പൊതുജനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും പ്രവേശനമുണ്ടാകില്ല. നിരോധനമേര്‍പ്പെടുത്തിയ സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പോലീസിനെ ചുമതലപ്പെടുത്തി. ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ ക്വിക്ക് റെസ്പോണ്‍സ് ടീമിനെ മാര്‍ക്കറ്റില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വൈറസ് വ്യാപനത്തിന് തടയിടാനായി നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം കോഴിക്കോട് ജില്ലയിൽ മൂന്നു ലക്ഷം പിന്നിട്ടുണ്ട്. സെപ്റ്റംബർ 22വരെ 311, 763 കോവിഡ് പരിശോധനകളാണ് ജില്ലയിൽ നടത്തിയത്. 20 ദിവസംകൊണ്ട് ഒരു ലക്ഷം പേരെ പരിശോധനക്ക് വിധേയരാക്കി. സർക്കാർ സംവിധാനത്തിലൂടെ 137, 121 ആന്റിജൻ പരിശോധനകളും 11, 086 ട്രൂനാറ്റ് പരിശോധനകളും 79, 019 ആർ.ടി.പി.സി.ആർ പരിശോധനകളും നടത്തി. കൂടാതെ 47 ആന്റിബോഡി പരിശോധനകളും നടത്തിയിട്ടുണ്ട്. സ്വകാര്യ ലാബുകളിൽ 84, 490 പരിശോധനകളാണ് നടത്തിയിട്ടുള്ളത്.

 kozhikodew

രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ രോഗ വാഹകരെ പരിശോധനയിലൂടെ കണ്ടെത്തി പൊതു ഇടപെടലിൽ നിന്ന് മാറ്റി നിർത്തി ചികിത്സ ലഭ്യമാക്കുകയും അധിക രോഗവ്യാപനം തടയുകയാണ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചതിലൂടെ ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.

സമ്പർക്ക പട്ടികയിൽ ഉൾപെടുന്നവരും രോഗലക്ഷണമുള്ളവരും കൃത്യമായി കോവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്ന ക്ലസ്റ്റർ മേഖലകളിലും ക്രിട്ടിക്കൽ കണ്ടൈൻമെൻറ് സോണുകളിലുമാണ് കൂടുതൽ പരിശോധനകൾ നടത്തി വരുന്നത്.മറ്റു രോഗ ബാധിതർ, ആരോഗ്യ പ്രവർത്തകർ, വിദേശത്തുനിന്ന് എത്തിയവർ, അയൽ സംസ്ഥാനത്തുനിന്നും വരുന്നവർ, അതിഥി തൊഴിലാളികൾ എന്നിവർക്കെല്ലാം പരിശോധന ഉറപ്പുവരുത്തുന്നുണ്ട്.

മത്സ്യമാർക്കെറ്റ്, ഹാർബറുകൾ, പാളയം, തീരദേശ മേഖലയിലെ വാർഡുകൾ, വ്യാപനം രൂക്ഷമാകുന്ന പ്രദേശങ്ങളിൽ ആണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടത്തുന്നത്.എല്ലാ പഞ്ചായത്തുകളിലും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ വഴി കോവിഡ് പരിശോധന സൗകര്യം ലഭ്യമാണ്. ജില്ലയിൽ ഇന്നലെ വരെ 12, 914 പേരാണ് കോവിഡ് പോസിറ്റീവായത്. 8771 പേർ രോഗ മുക്തരായിട്ടുണ്ട്. 47 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ആകെയുള്ള ടെസ്റ്റ്‌ പോസിറ്റിവിറ്റി റേറ്റ് 4.17 ശതമാനമാണ്.

ദിവസേന ഏഴായിരത്തിനടുത്തു പരിശോധനകളാണ് ജില്ലയിൽ നടത്തുന്നത്. ഇന്നലെ 6,906 സ്രവസാംപിള്‍ പരിശോധനക്കയച്ചു. പരിശോധനക്കയച്ചതില്‍ 3,08,693 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2,96,283 എണ്ണം നെഗറ്റീവ് ആണ്. ഇനി 3,070 പേരുടെ ഫലംകൂടി ലഭിക്കാനുണ്ട്.

Kozhikode
English summary
covid: Kozhikode Palayam market closed for a week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X