• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് കെകെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യ ശൈലജ. അതിര്‍ത്തികളില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ നവംബറില്‍ രോഗവ്യാപനം കുറഞ്ഞേക്കാമെന്നും മന്ത്രി കെകെ ശൈലജ അഭിപ്രായപ്പെട്ടു.

78 ലക്ഷം പുതിയ വോട്ടര്‍മാര്‍, തേജസ്വിയുടെ ആ പ്രഖ്യാപനം കത്തിപ്പടരും, യുവാക്കളില്‍ ആവേശം !!

കൊവിഡ് ഭേദമായവരില്‍ പലര്‍ക്കും പിന്നീട് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നത് കൂടുതലായി കണ്ട് വരുന്നുണ്ട്. ഇവര്‍ക്ക് ചികിത്സ ഉറപ്പിക്കാാന്‍ കോവിഡ് ക്ലിനിക്കുകള്‍ സംസ്ഥനത്ത് എല്ലായിടത്തും തുടങ്ങും. കോഴിക്കോട് മെഡി.കോളേജ് നടത്തിയത് പോലെ കൊവിഡ് വൈറസിൻ്റെ ജനതിക പഠനം മധ്യകേരളത്തിലും തെക്കൻ കേരളത്തിലു നടത്തുമെന്നും ആരോഗ്യമന്ത്രി കോഴിക്കോട് പറഞ്ഞു.

cmsvideo
  കോഴിക്കോട്; കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും; കെകെ ശൈലജ

  സംസ്ഥാനത്തെ കൊവിഡ് മരണ നിര്കക് കുറക്കുക എന്നതാമ് സര്‍ക്കാറിന്‍റെ ലക്ഷ്യം. രോഗികളുടെ എണ്ണം കൂടിയിട്ടും മരണനിരക്ക് കുറക്കാൻ കഴിഞ്ഞു. 0.4% മാത്രമാണ് കേരളത്തിലെ ഇപ്പോഴത്തെ മരണ നിരക്കെന്നും മന്ത്രി പറഞ്ഞു. നിലവിൽ കോവിഡ്‌ രോഗികളുടെ എണ്ണം ആശുപത്രിയിൽ കുറഞ്ഞിട്ടുണ്ടെങ്കിലും, ഇനിയും വർദ്ധിച്ചാലും നേരിടാൻ പാകത്തിലുള്ള ജാഗ്രത കൈവിട്ടുകളയരുതെന്ന് മന്ത്രി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

  'ഇതൊന്നും ബൈഡനോട് ചോദിക്കുന്നില്ലല്ലോ', അഭിമുഖത്തിൽ നിന്നും ഇറങ്ങിപ്പോയി ട്രംപ്, വീഡിയോ വൈറൽ

  വിമർശ്ശിക്കാൻ കാത്തുനിൽക്കുന്നവരും, ചെറിയ പാളിച്ചപോലും പർവ്വതീകരിച്ച്‌ ഭസ്മീകരിക്കാൻ ശ്രമിക്കുന്നവരും ഉണ്ടാകാം. അത്തരം ഘട്ടത്തിൽ വീണുപോകാതെ, തിരുത്താനുണ്ടെങ്കിൽ തിരുത്തി മുന്നോട്ട്‌ നീങ്ങാനാണ്‌ സാധിക്കേണ്ടതെന്നായിരുന്നു കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ കോവിഡ്‌ പ്രവർത്തന അവലോകനയോഗത്തില്‍ മന്ത്രി പറഞ്ഞത്.. ആരും അമാനുഷരല്ല, എന്നാൽ വിമർശ്ശനത്തിനായി വിമർശ്ശിക്കുന്നവർക്ക്‌ ചെവികൊടുത്ത്‌, ആരോഗ്യപ്രവർത്തകർ നിരാശരായാൽ അത്‌ കൊവിഡ്‌ പ്രതിരോധത്തെ ബാധിക്കും. അതിന്‌ ഇടകൊടുക്കരുതെന്നും രോഗപ്രതിരോധമെന്ന വലിയ സാമൂഹ്യ ഉത്തരവാദിത്തവുമായി കൂടുതൽ ശക്തമായി മുന്നോട്ട്‌ നീങ്ങുമെന്നും കെകെ ശൈലജ വ്യക്തമാക്കിയിരുന്നു.

  സുരേഷ് ഗോപി പിന്നോട്ടില്ല, പൃഥ്വിരാജ് ഒഴികെയുളള താരങ്ങളെ അണിനിരത്തി വൻ പ്രഖ്യാപനം, പോര് കൊഴുക്കുന്നു

  ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ ലീഗ് തയ്യാറാവണം: പി ജയരാജന്‍

  ആയുധശേഖരവും കലാപാഹ്വാനവും; പ്രതീഷ് വിശ്വനാഥിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

  Kozhikode

  English summary
  covid negative certificate will be made compulsory for those coming to the state; says KK Shailaja
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X