കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് ഒരാള്‍ക്ക്; സുഖം പ്രാപിച്ചത് 2 പേര്‍

Google Oneindia Malayalam News

കോഴിക്കോട്; ജില്ലയില്‍ വെള്ളിയാഴ്ച കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് ഒരാള്‍ക്ക്. 69 വയസ്സുള്ള ചോറോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ബഹ്‌റൈനില്‍ നിന്നു മെയ് 27 ന് കരിപ്പൂരിലെത്തുകയും രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സ്രവപരിശോധനയില്‍ പോസിറ്റീവായി. ഇപ്പോള്‍ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു.

അതേസമയം, രണ്ട് പേര്‍ക്ക് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായി. കണ്ണൂര്‍ ജനറല്‍ ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശികളായ രണ്ടുപേരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ രോഗമുക്തരായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 28 ആയി. ആകെ 59 കോഴിക്കോട് സ്വദേശികള്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ 31 പേര്‍ പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 15 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 13 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 3 പേര്‍ കണ്ണൂരിലുംമാണ്.

 coronavirus

കൂടാതെ ഒരു മലപ്പുറം സ്വദേശിയും 3 കാസര്‍ഗോഡ് സ്വദേശികളും ഒരു തൃശൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരു തൃശൂര്‍ സ്വദേശി എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലും ഇപ്പോള്‍ ചികിത്സയിലുണ്ട്.
ഇന്ന് 251 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 4555 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4298 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 4223 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 257 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

ജില്ലയിലെ തൂണേരി, പുറമേരി ,നാദാപുരം, കുന്നുമ്മല്‍, കുറ്റ്യാടി, വളയം ഗ്രാമപഞ്ചായത്തുകളും വടകര മുന്‍സിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകളും കണ്ടെയിന്‍മെന്‍റ് സോണാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. പുറമേരി ഫിഷ് മാര്‍ക്കറ്റ് വടകര താഴെയങ്ങാടി ഫിഷ് മാര്‍ക്കറ്റ് എന്നിവ ഇനിയെരറിയിപ്പുണ്ടാകുന്നത് വരെ അടച്ചുപൂട്ടയതായി ജില്ല കളക്ടറും അറിയിച്ചിട്ടുണ്ട്.

കോവിഡ് സ്ഥീരീകരിക്കപ്പെട്ട വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായി എന്ന് വ്യക്തമായ തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മല്‍ കുറ്റ്യാടി, വളയം എന്നീ പഞ്ചായത്തുകളിലെ എല്ലാ ചില്ലറ മത്സ്യകച്ചവടക്കാരെയും 14 ദിവസം നിര്‍ബന്ധിത ഹോം ക്വാറൻ്റയിനില്‍ പ്രവേശിപ്പിക്കും. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ നടപടിസ്വീകരിക്കും. നോഡല്‍ ഓഫീസര്‍, ഇന്‍സിഡന്‍റ് കമാന്‍റര്‍മാര്‍ എന്നിവര്‍ ഇത് ഉറപ്പുവരുത്തുമെന്ന് കളക്ടറും അറിയിച്ചു.

Kozhikode
English summary
covid; one more positive case conformed in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X