നിയന്ത്രണങ്ങളില്‍ ഇളവ് വേണം; കോഴിക്കോട് വ്യാപാരികളും പൊലീസും തമ്മില്‍ സംഘര്‍ഷം
കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യപ്പെട്ട് കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാരികളുടെ പ്രതിഷേധം. വാരാന്ത്യ നിയന്ത്രണങ്ങള്‍ ഇല്ലാതെ എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ടാണ് വ്യാപരികള്‍ രംഗത്ത് എത്തിയത്. പ്രതിഷേധക്കാരും വ്യാപാരികളും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷവുമുണ്ടായി. നിയന്ത്രണങ്ങള്‍ ലംഘിച്ചായാലും കടകള്‍ തുറക്കുമെന്ന നിലപാടിലായിരുന്നു കച്ചവടക്കാര്‍. ഒടുവില്‍ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രതിഷേധ സൂചകമായി കഴിഞ്ഞ ദിവസം വ്യാപാര വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഒരു ദിവസത്തെ കടയടപ്പ് സമരം നടത്തിയിരുന്നു. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടെങ്കിലും അനുകൂല നടപടിയുണ്ടായില്ല. വ്യാപാരികള്‍ പ്രകോപനപരമായ നിലപാട് സ്വീകരിക്കരുതെന്നും ചർച്ചയിലൂടെ വിഷയം പരിഹരിക്കാമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വ്യാപാരികളുമായി സംസാരിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
Recommended Video
അതേസമയം നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചില്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് തീരുമാനമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചും. കടയടക്കാന്‍ അഞ്ച് മിനുട്ട് വൈകിയാല്‍ പോലും പൊലീസ് എത്തി പിഴ ഈടാക്കുകയാണ്. കച്ചവടത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചില്ലെങ്കില്‍ വ്യാപാരികളും സംസ്ഥാനം വിടുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടിഒ നസ്റുദ്ദീന്‍ പറഞ്ഞു.
ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ












Click it and Unblock the Notifications