Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് വ്യാപനം: മെയ്ക് ഷിഫ്റ്റ് ഐ സി യു സജ്ജീകരിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ്

കോഴിക്കോട്: കോവിഡ് രോഗബാധിതരിൽ ഉണ്ടായേക്കാവുന്ന വലിയ വർദ്ധനവ് മുന്നിൽ കണ്ട് മെയ്ക് ഷിഫ്റ്റ് ഐ സി യു സജ്ജീകരിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ്. ഐ സി യു ബെഡ്, അനുബന്ധ ചികിത്സ എന്നിവയില്‍ വന്നേക്കാവുന്ന ബുദ്ധിമുട്ടുകളെ തിരിച്ചറിഞ്ഞ് മെയ്ക് ഷിഫ്റ്റ് ഐ സി യു ആശയത്തിന് തുടക്കം കുറിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്ന് ജില്ലാ കളക്ടര്‍ സാംബശിവറാവു ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

ഐ സി യു വില്‍ ഉണ്ടായിരിക്കേണ്ട മുഴുവന്‍ സൗകര്യങ്ങളും സമന്വയിപ്പിച്ചുകൊണ്ട് യുദ്ധകാല അടിസ്ഥാനത്തില്‍ പണികഴിപ്പിക്കുന്ന താല്‍ക്കാലിക ഐ സി യു സംവിധാനമാണ് മെയ്ക് ഷിഫ്റ്റ് ഐ സി യു.
തീവ്രവ്യപനം കണക്കിലെടുത്ത് കൂടുതല്‍ മെയ്ക് ഷിഫ്റ്റ് ഐ സി യുകള്‍ സ്ഥാപിച്ച് കോവിഡ് രോഗികള്‍ക്ക് സൗകര്യമൊരുക്കുക്കാൻ കൂടുതൽ ആശുപത്രികളിൽ മുന്നോട്ടുവരണം എന്ന് അഭ്യർത്ഥിക്കുന്നു.

kozhikkodmap

കോവിഡ് രോഗബാധിതർക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കാതെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാ സാധ്യമാക്കാൻ ജില്ലയിലെ സ്വകാര്യ ആശുപത്രികൾ പരിശ്രമിക്കണം. കോവിഡ് കാലത്തെ കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രികളുടെ സേവനം വളരെ പ്രശംസനീയമാണ്. ഒന്നായി നമുക്ക് നാടിനെ സംരക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. .

അതേസമയം ജില്ലയിൽ വെള്ളിയാഴ്ച 4915 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ.വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരിൽ നാലു പേരും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ 17 പേരും പോസിറ്റീവായി. 177 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 4717 പേർക്ക് പോസിറ്റീവായി.

Recommended Video

cmsvideo
    Lockdown will be the last option says CM Pinarayi vijayan

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+