കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജില്ലയില്‍ കൊവിഡ്‌ വാക്‌സിന്‍ വിതരണം ആരംഭിച്ചു; ആകെയുള്ളത്‌ 11 കൊവിഡ്‌ സെന്ററുകള്‍

Google Oneindia Malayalam News

കോഴിക്കോട്‌; കോഴിക്കോട്‌ ജില്ലയില്‍ ആദ്യഘട്ട കൊവിഡ്‌ വാക്‌സിന്‍ വിതരണം ആരംഭിച്ചു. ജില്ലയില്‍ സജ്ജീകരിച്ച 11 കൊവിഡ്‌ വാക്‌സിന്‍ സെന്ററുകളില്‍ നിന്നാണ്‌ വിതരണം ആരംഭിച്ചത്‌. ഗതാഗതവകുപ്പ്‌ മന്ത്രി എകെ ശശീന്ദ്രന്‍. എംകെ രാഘവന്‍ എംപി, പ്രദീപ്‌ കുമാര്‍ എംല്‍എ എന്നിവര്‍ സൂം കോണ്‍ഫറന്‍സ്‌ വഴി വാക്‌സിന്‍ വിതരണ ചടങ്ങില്‍ പങ്കെടുത്തു. ബീച്ച്‌ ആശുപത്രിയിലെ വാക്‌സിനേഷന്‍ ചടങ്ങില്‍ കോഴിക്കോട്‌ മേയര്‍ ഡോ.ബീന ഫിലിപ്പ്‌ നേരിട്ട്‌ പങ്കെടുത്തു. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ജില്ലാ കലക്ടര്‍ സംബശിവറാവു,ജില്ലാ പ്രസിഡന്റ്‌ കാനത്തില്‍ ജമീല എന്നിവരുടെ സാന്നിധ്യത്തിലാണ്‌ വാക്‌സിനേഷന്‌ തുടക്കം കുറിച്ചത്‌. മറ്റ്‌ സെന്ററുകളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു വാക്‌സിനേഷന്‌ തുടക്കം കുറിച്ചത്‌. ഡോ. വിപിന്‍ വര്‍ക്കി ആദ്യ വാക്‌സിന്‍ സ്വീകരിച്ചു.

Recommended Video

cmsvideo
കോഴിക്കോട് ആദ്യഘട്ട കോവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചു
vaccine

വാക്‌സിനേഷനായി കാത്തിരുന്ന സ്ഥലത്ത്‌ മാനദണ്ഡങ്ങളെല്ലാം കര്‍ശനമായി പാലിച്ചാണ്‌ ഇവ പൂര്‍ത്തികരിച്ചത്‌. ഒരാള്‍ വീതമാണ്‌ വാക്‌സിനേഷന്‍ റൂമിലേക്ക്‌ കടത്തിവിട്ടത്‌. വാക്‌സിനേഷന്‌ ശേഷം പുറത്തെ മുറിയില്‍ 30 മിനിറ്റ്‌ നിരീക്ഷണത്തിലിരുത്തും. ഇതോടൊപ്പം തന്നെ വാക്‌സിനേഷന്‍ റൂമില്‍ സ്വാകാര്യതയും ഉറപ്പ്‌ വരുത്തി. കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ജില്ലാ ആശുപത്രി, ആയുര്‍വേദ ആശുപത്രി, ഫറൂക്ക്‌ ഇഎസ്‌ഐ ആശുപത്രി, പേരാമ്പ്ര നാദാപുരം കൊയിലാണ്ട്‌ി താലൂക്ക്‌ ആശുപത്രികള്‍. നരിക്കുനി മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ ആസ്‌റ്റര്‍ മിംമ്‌സ്‌ എന്നിവിടങ്ങളിലാണ്‌ വാക്‌സിനേഷന്‍ നടന്നത്‌.

Kozhikode
English summary
covid vaccination started in Calicut district; total 11 vaccine centers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X