കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് നിയന്ത്രണം ലംഘിച്ചു; താമരശ്ശേരി ബിഷപ്പിനെതിരെ പൊലീസ് കേസെടുത്തു

Google Oneindia Malayalam News

കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സമരത്തില്‍ പങ്കെടുത്ത താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിക്കെതിരെ പൊലീസ് കേസെടുത്തു. ബിഷപ്പ് അടക്കം സമരത്തില്‍ പങ്കെടുത്ത നാല്‍പതിലധികം ആളുകള്‍ക്കെതിരെയാണ് താമരശ്ശേരി പൊലീസ് കേസെടുത്തത്. താമരശ്ശേരിയിലെ കര്‍ഷകര്‍ ഇന്ന് താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് ബിഷപ്പ് പങ്കെടുത്തത്.

വന്യമൃഗ ശല്യത്തിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതിലായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. സമരത്തെ അഭിവാദ്യം ചെയ്തുകൊണ്ട് ബിഷപ്പും പങ്കെടുത്തിരുന്നു. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടതിനാല്‍ ബിഷപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

 bisop

82 പേര്‍ക്കായിരുന്നു കോഴിക്കോട് ജില്ലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും എത്തിയതാണ്. കുന്ദമംഗലം സ്വദേശികളായ പുരുഷന്‍ (52), (32), ചാലിയം സ്വദേശി പുരുഷന്‍ (36) എന്നിവരാണ് വിദേശത്ത് നിന്നും വന്നത്. കുന്ദമംഗലം സ്വദേശി പുരുഷന്‍ (40), വടകര സ്വദേശി സ്ത്രീ (45) എന്നിങ്ങനെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ രണ്ട് പേര്‍ക്കു പോസിറ്റീവ് ആയി. 74 പേര്‍ക്കായിരുന്നു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

കേരളത്തിലും കർണാടകത്തിലും ഐസിസ് ഭീകരരുടെ സാന്നിധ്യം: മുന്നറിയിപ്പുമായി യുഎൻ, ആക്രമണത്തിന് പദ്ധതികേരളത്തിലും കർണാടകത്തിലും ഐസിസ് ഭീകരരുടെ സാന്നിധ്യം: മുന്നറിയിപ്പുമായി യുഎൻ, ആക്രമണത്തിന് പദ്ധതി

Kozhikode
English summary
covid violation; police filed case against bishop remigiose inchananiyil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X