കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് 7 കൊവിഡ് രോഗികൾ, ഇന്ന് രോഗം സ്ഥിരീകരിച്ചത് ദുബായിൽ നിന്നെത്തിയ 25കാരന്!

Google Oneindia Malayalam News

കോഴിക്കോട്: ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം 7 ആയി. രണ്ട അന്യജില്ലക്കാര്‍ അടക്കം കോഴിക്കോട് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 25 വയസ്സുകാരനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് 19 സ്ഥിതീകരിച്ച ഏഴാമത്തെ വ്യക്തി മാർച്ച് 18നുള്ള എയർഇന്ത്യ വിമാനത്തിൽ (AI 938) ദുബായിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18.03.2020ന് രാത്രി 8.00ന് എത്തിചേർന്നതാണെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കുന്നു.

വിമാനത്താവളത്തിൽ നിന്ന് രാത്രി 9.00 മണിയോടെ സ്വന്തം വാഹനത്തിൽ കോഴിക്കോടുള്ള വീട്ടിലേക്ക് യാത്ര തിരിച്ചു,11.00 മണിയോടെ വീട്ടിലെത്തി,കൃത്യമായി ഐസൊലേഷനിൽ കഴിയുകയും ചെയ്തു. 31.03.2020ന് ഫോൺ മുഖാന്തിരം ദിവസേന നടത്താറുള്ള ആരോഗ്യപരിശോധനക്കിടെ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ആരോഗ്യപ്രവർത്തകർ ക്രമീകരിച്ച ആംബുലൻസിൽ ഉച്ചക്ക് 1.30 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് അവിടെ നിന്നും ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

Corona

'ജില്ലയിലെ കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഒരു കോവിഡ് 19 കേസ് കൂടി റിപ്പോർട്ട്‌ ചെയ്തിരിക്കുകയാണ്. നമ്മുടെ ജാഗ്രതക്ക് വരും ദിവസങ്ങളിൽ വർദ്ധിപ്പിക്കേണ്ടിരിക്കുന്നു'വെന്നും കളക്ടർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. 'അനിതര സാധാരണമായ സാഹചര്യങ്ങളിലൂടെ നമ്മുടെ സംസ്ഥാനവും, ജില്ലയും കടന്നുപോകുന്നത്. ഇനി ഉള്ള ഓരോ ദിവസങ്ങളും ഏത് സാഹചര്യവും നേരിടാൻ നമ്മൾ സജ്ജരാകണം. ഓർക്കുക.. ഒരു ചെറിയ അശ്രദ്ധ പോലും വലിയ വിപത്തായി പരിണമിക്കും.സർക്കാരിൻ്റെയും ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുനിന്നുമുള്ള നിർദ്ദേശങ്ങൾ വളരെ കർശനമായും പാലിക്കേണ്ടതുണ്ട്. കൊറോണയെ പിടിച്ചുകെട്ടാൻ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ നമുക്ക് സാധിക്കൂ' എന്നും ജില്ലാ കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു. ഒരു രോഗവും നമ്മളിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നില്ലെന്ന് ഉറപ്പുവരുത്താൻ മുൻകരുതലുകൾ എല്ലാവരും കൃത്യമായി പാലിക്കണമെന്നും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിയെ മാസങ്ങൾക്ക് ശേഷം തിരികെ എത്തിച്ച് കൊവിഡ് 19! കോൺഗ്രസിന് ആശ്വാസം!രാഹുൽ ഗാന്ധിയെ മാസങ്ങൾക്ക് ശേഷം തിരികെ എത്തിച്ച് കൊവിഡ് 19! കോൺഗ്രസിന് ആശ്വാസം!

'തരം താണ രാഷ്ട്രീയം കളിക്കരുത്', സോണിയാ ഗാന്ധിക്ക് മറുപടി നൽകി അമിത് ഷാ, 'രാജ്യത്തെ കുറിച്ചോർക്കൂ'!'തരം താണ രാഷ്ട്രീയം കളിക്കരുത്', സോണിയാ ഗാന്ധിക്ക് മറുപടി നൽകി അമിത് ഷാ, 'രാജ്യത്തെ കുറിച്ചോർക്കൂ'!

'സേവ് കർണാടക ഫ്രം പിണറായി', കേരളത്തിന് വേണ്ടി അതിർത്തി തുറക്കില്ലെന്ന് കർണാടക ബിജെപി അധ്യക്ഷൻ'സേവ് കർണാടക ഫ്രം പിണറായി', കേരളത്തിന് വേണ്ടി അതിർത്തി തുറക്കില്ലെന്ന് കർണാടക ബിജെപി അധ്യക്ഷൻ

ഏപ്രിലിൽ വരുമാനമില്ല, അവസ്ഥ തുടർന്നാൽ പകുതി ശമ്പളം കട്ട്, മുന്നറിയിപ്പുമായി ധനമന്ത്രിഏപ്രിലിൽ വരുമാനമില്ല, അവസ്ഥ തുടർന്നാൽ പകുതി ശമ്പളം കട്ട്, മുന്നറിയിപ്പുമായി ധനമന്ത്രി

Kozhikode
English summary
Covid19: 7 covid patients in Kozhikode districts till now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X