കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ട് പേരും ദുബായിൽ നിന്ന് കോഴിക്കോടെത്തി, ഒരാൾ നേരെ ഐസൊലേഷനിൽ, രണ്ടാമന്റെ സഞ്ചാരപഥം ഇങ്ങനെ!

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ ഉളള രണ്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കാര്യം കോഴിക്കോട് ജില്ലാ കളക്ടര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 93 ആയി. ഇന്ന് മാത്രം 30 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കാസര്‍കോഡ് സ്വദേശിയായ ഒരാളും കൊവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് ചികിത്സയിലുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സയിൽ കഴിയുന്നത്. ജില്ലയിലുളള പുതിയ മൂന്ന് രോഗികളുടേയും റൂട്ട് മാപ്പ് അധികൃതര്‍ പുറത്ത് വിട്ടു. കോഴിക്കോട് ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

രണ്ട് പുതിയ കേസുകൾ

രണ്ട് പുതിയ കേസുകൾ

'' കോഴിക്കോട് ജില്ലയിൽ ഇന്ന് ( 23.03.220) ന് രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ സ്ഥിതീകരിച്ചവരുടെ എണ്ണം 4 ആയി. ഇത് കൂടാതെ കോവിഡ് 19 സ്ഥിതീകരിച്ച കാസർകോട് സ്വദേശിയായ ഒരാൾകൂടി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്. കോവിഡ് 19 സ്ഥിതീകരിച്ച മൂന്നാമത്തെ വ്യക്തി മാർച്ച് 17 ന് ഇൻഡിഗോ എയർലൈൻസിൽ 6E: 89 ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 10.15ന് എത്തിച്ചേരുകയും.11 മണിക്ക് വിമാനത്താവളത്തിൽ നിന്നും സ്വകാര്യ വാഹനത്തിൽ വീട്ടിലേക്ക് പോവുകയും ചെയ്തു.

വീട്ടിൽ ഐസൊലേഷനിൽ

വീട്ടിൽ ഐസൊലേഷനിൽ

വീട്ടിൽ ഐസോലേഷനിൽ തന്നെ കഴിയുകയായിരുന്നു. അന്നേ ദിവസം (മാർച്ച്‌ 17ന് ) രാത്രി 8pm നും 8.30 നും ഇടയിൽ സ്വന്തം വാഹനത്തിൽ നാദാപുരം ഗവൺമെന്റ് ഹോസ്പിറ്റലിൽ ചികിത്സ തേടി. അവിടെനിന്ന് ഡോക്ടർ പരിശോധിച്ച് മരുന്ന് നൽകിയതിനു ശേഷം വീട്ടിൽ ഐസൊലേഷനിൽ കഴിയാൻ നിർദ്ദേശിച്ചു. നിർദ്ദേശപ്രകാരം രോഗി പതിനേഴാം തീയതി മുതൽ 21 തീയതി വരെ വീട്ടിൽ ഐസൊലേഷനിലായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് 21.03.2020 ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയും അവിടെ നിന്ന് ഉടൻ തന്നെ കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു.

ദുബായ് നിന്നും ചെന്നൈയിലേക്ക്

ദുബായ് നിന്നും ചെന്നൈയിലേക്ക്

കോവിഡ് 19 സ്ഥിതീകരിച്ച നാലാമത്തെ വ്യക്തി മാർച്ച് 20നുള്ള എയർ ഇന്ത്യ വിമാനത്തിൽ (AI 906) ദുബായിൽ നിന്നും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 4.30ന് എത്തിച്ചേരുകയും, നടപടിക്രമങ്ങൾ പൂർത്തിയാക്കി രാവിലെ 5.30ന് ചെന്നൈ പട്ടണത്തിലെത്തി. രാവിലെ 5.30 മുതൽ രാത്രി 8 മണി വരെ സുഹൃത്തിന്റെ വാടക വീട്ടിൽ കഴിഞ്ഞു. രാത്രി 8.00 നും 8.30നും ഇടയിൽ എംജിആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരുന്നു.

കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ

കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ

രാത്രി 8.30 നുള്ള ചെന്നൈ-മംഗലാപുരം മെയ്ൽ (12601) ട്രെയിനിന്റെ B3 കോച്ചിൽ യാത്ര ചെയ്ത 21.03.2020ന് രാവിലെ 7.35ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം നമ്പർ നാലിൽ എത്തി. റെയിൽവേ സ്റ്റേഷനിലെ കൊറോണ ഹെൽപ് ഡെസ്കിലെ പരിശോധനയ്ക്കുശേഷം108 ആംബുലൻസിൽ രാവിലെ 8 മണിയോടെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

കാസർകോട് സ്വദേശിയും

കാസർകോട് സ്വദേശിയും

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് 19 സ്ഥിതീകരിച്ച കാസർകോട് സ്വദേശി മാർച്ച് 19 ന് എയർ ഇന്ത്യ AI 938 വിമാനത്തിൽ ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാത്രി 8.30 ന് എത്തി. വിമാനത്താവളത്തിലെ നിന്നും 9.30 pm ന് 108 ആംബുലൻസ് സർവീസിൽ നേരിട്ട് കോഴിക്കോട് മെഡിക്കൽകോളേജ് ട്രിയാജ് 3 ൽ 11pm ന് എത്തിക്കുകയും അവിടെ നിന്ന് ഉടൻ തന്നെ കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു.

Recommended Video

cmsvideo
All you need to know about lock down | Oneindia Malayalam
ഇനി വരുന്ന ദിവസങ്ങൾ നിർണായകം

ഇനി വരുന്ന ദിവസങ്ങൾ നിർണായകം

ജില്ലയിലെ കോവിഡ് 19 കേസുകളുടെ എണ്ണം വർധിച്ചുവരികയാണ്. നേരത്തെ സൂചിപ്പിച്ചിരുന്നത് പോലെ ഇനി വരുന്ന ദിവസങ്ങൾ വളരെ നിർണായകമാണ്.
കൊറോണയെ പിടിച്ചുകെട്ടാൻ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ സാധിക്കൂ.. ഓർക്കുക.. ഒരു ചെറിയ അശ്രദ്ധ പോലും വലിയ വിപത്തായി മാറും.. സർക്കാരിൻ്റെയും ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുനിന്നുമുള്ള നിർദ്ദേശങ്ങൾ വളരെ കർശനമായും പാലിക്കേണ്ടതുണ്ടെന്നും കളക്ടർ ചൂണ്ടിക്കാട്ടി.

Kozhikode
English summary
Covid19: Route Map of two new patients at Calicut published
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X