കോഴിക്കോട്: 51 കോവിഡ് ആശുപത്രികളിൽ 823 കിടക്കകൾ ഒഴിവ്, വാക്സിൻ എടുത്തവർ എത്ര- അറിയേണ്ട വിവരങ്ങൾ
കോഴിക്കോട്: കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 51 കോവിഡ് ആശുപത്രികളിൽ ഒഴിവുള്ളത് 823 കിടക്കകൾ. 65 ഐസിയു കിടക്കകളും 22 വെന്റിലേറ്ററുകളും ഒഴിവുണ്ട്. ഓക്സിജൻ ലഭ്യതയുള്ള 359 കിടക്കകളും ഒഴിവുണ്ട്. 13 സർക്കാർ കോവിഡ് ആശുപത്രികളിലായി 220 കിടക്കകൾ, 17 ഐസിയു, 13 വെന്റിലേറ്റർ, 189 ഓക്സിജൻ ഉള്ള കിടക്കകൾ എന്നിവയാണ് ബാക്കിയുള്ളത്.
10 സിഎഫ്എൽടിസികളിലായി ആകെയുള്ള 916 കിടക്കകളിൽ 484 എണ്ണം ഒഴിവുണ്ട്. എസ്എൽടിസികളായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ 41 കിടക്കകളും , കാരപ്പറമ്പ് ഹോമിയോ കോളേജിൽ 23 എണ്ണവും, എൻഐടി എംബിഎ ഹോസ്റ്റലിൽ 199 കിടക്കകളുമാണ് ഒഴിവുള്ളത്. 79 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 1750 കിടക്കകളിൽ 1396 എണ്ണം ഒഴിവുണ്ട്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ ഞായറാഴ്ച 13,413 സാമ്പിളുകൾ പരിശോധനക്കയച്ചു. ജില്ലയിൽ ഇതുവരെ ആകെ 19,32,271 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 19,29,172 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതിൽ 17,03,071 എണ്ണം നെഗറ്റീവ് ആണ്. 3,55,996 ആർടിപിസിആർ ടെസ്റ്റുകൾ, 7,16,570 ആന്റിജൻ ടെസ്റ്റുകൾ, 26,955 ട്രൂനാറ്റ് ടെസ്റ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ 673 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരിൽ നഗര പരിധിയിൽ 56 കേസുകളും റൂറലിൽ 41 കേസുകളുമാണെടുത്തത്. മാസ്ക് ധരിക്കാത്തതിന്റെ പേരിൽ നഗര പരിധിയിൽ 473 കേസുകളും റൂറലിൽ 103 കേസുകളുമെടുത്തു. ഇവരിൽ നിന്ന് പിഴ ഈടാക്കി.
ജില്ലയിൽ ഇതുവരെ 692828 പേർ കോവിഡ് പ്രതിരോധ വാക്സിനെടുത്തു. 539789 ആളുകളാണ് ആദ്യ ഡോസ് സ്വീകരിച്ചത്. 153039 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. 252873 പുരുഷൻമാരും 286848 സ്ത്രീകളും 68 ട്രാൻസ്ജൻഡേഴ്സുമാണ് വാക്സിൻ സ്വീകരിച്ചത്. 658584 ഡോസ് കോവിഷീൽഡ് വാക്സിനും 34244 കോവാക്സിനുമാണ് ഇതുവരെ വിതരണം ചെയ്തത്.












Click it and Unblock the Notifications