കസ്തൂരി രംഗന്‍: കോണ്‍ഗ്രസ് കര്‍ഷകര്‍ക്കൊപ്പം-സോണിയ
കോഴിക്കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കര്‍ഷകവിരുദ്ധമായ ഒരു നിലപാടും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് സോണിയാ ഗാന്ധി. കോഴിക്കോട് കടപ്പുറത്ത് നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവെയാണ് കോണ്‍ഗ്രസ് അധ്യക്ഷ ഇക്കാര്യം വ്യക്തമാക്കിയത്.
ജനാധിപത്യത്തിന്റെ ശക്തിയ്ക്ക് കോണ്‍ഗ്രസ് അധികാരത്തില്‍ വരേണ്ടത് അത്യാവശ്യമാണ്. വ്യക്തി ആധിപത്യം കൊണ്ടു വരാനാണ് ബിജെപി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് എന്നും സമാധാനത്തിനും നാടിന്റെ ഐക്യത്തിനും വേണ്ടിയാണ് പരിശ്രമിച്ചിട്ടുള്ളത്. രാജ്യത്തെ തകര്‍ക്കാനാണ് ബിജെപി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. എല്ലാവരുടെയും ഐക്യത്തിലൂടെ മാത്രമേ രാജ്യത്തിന്റെ ഐക്യം സാധ്യമാകൂ.

മഹാത്മാഗാന്ധി പിന്തുടര്‍ന്ന അഹിംസയുടെ പാതയാണ് കോണ്‍ഗ്രസിനുള്ളത്. കേരളത്തിലെ പ്രതിപക്ഷപാര്‍ട്ടിയുടെ അക്രമരാഷ്ട്രീയത്തെ വോട്ട് ചെയ്തു തോല്‍പ്പിക്കാന്‍ സോണിയ ആഹ്വാനം ചെയ്തു.
മലബാര്‍ മേഖലയില്‍ നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി സോണിയ വോട്ട് അഭ്യര്‍ത്ഥിച്ചു. എംകെ രാഘവന്‍, എംഐ ഷാനവാസ്, ഇ അഹമ്മദ്, ഇടി മുഹമ്മദ് ബഷീര്‍ എന്നീ സ്ഥാനാര്‍ത്ഥികളും സമ്മേളന വേദിയിലെത്തിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications